ഈ അവസരം തന്നെ ഒരു അനുഗ്രഹമാണ്! സന്തോഷം പങ്കുവെച്ച് ഹരീഷ് പേരടി!!

കഥകളുടെ പെരുന്തച്ചന്‍ എം.ടി.വാസുദേവന്‍ നായരുടെ സിനിമയുടെ ഭാഗമായതിലും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം ഒരുമിച്ച് ആഘോഷമാക്കിയതിന്റേയും സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ 89-ാം…

കഥകളുടെ പെരുന്തച്ചന്‍ എം.ടി.വാസുദേവന്‍ നായരുടെ സിനിമയുടെ ഭാഗമായതിലും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം ഒരുമിച്ച് ആഘോഷമാക്കിയതിന്റേയും സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ 89-ാം പിറന്നാള്‍ ആഘോഷിച്ചത്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും’ സിനിമ അരനൂറ്റാണ്ടിനു ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരികയാണ്…

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത് മോഹന്‍ലാല്‍ ആണ്.. അതേസമയം, ഈ സിനിമയില്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ആ സന്തോഷവും ഗുരുനാഥന്‍ നവതിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയിരുന്ന് പിറന്നാള്‍ സദ്യ കഴിക്കാന്‍ സാധിച്ചതിന്റേയും സന്തോഷമാണ് ഹരീഷ് പേരടി തന്റെ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നത്. തന്റെ ഭാര്യയ്‌ക്കൊപ്പം എം.ടി സാറിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചാണ് ഈ ദിവസത്തെ അനുഹ്രത്തെ കുറിച്ച് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

കഥകളുടെ പെരുന്തച്ചന്റെ കഥാപാത്രമാവാന്‍,അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെ..വാക്കുകളുടെ..സംഗീതത്തിനൊപ്പം സഞ്ചരിക്കാന്‍ അവസരം ലഭിച്ചതേ അനുഗ്രഹമാണ്…എന്ന് കുറിച്ചാണ് ഹരീഷ് പേരടി ആ ദിവസത്തിന്റെ പ്രത്യേകത മറ്റുള്ളവരുമായി പങ്കുവെച്ചത്. ഈ ഗുരുനാഥന്‍ നവതിയിലെത്തുമ്പോള്‍ കൂടെയിരുന്ന് പിറന്നാള്‍ സദ്യ ഉണ്ണാന്‍ കഴിഞ്ഞത് അച്ഛനമ്മമാരുടെയും എന്റെ നാടക സിനിമാപ്രേക്ഷകരുടെയും അനുഗ്രഹവും…

ഈ ചെറിയ ജീവിതത്തില്‍ പല ഘട്ടങ്ങളിലായി കലഹിക്കുമ്പോളും സ്നേഹിക്കുമ്പോളും എല്ലാ ദൈവങ്ങള്‍ക്കും എന്നെ ഇഷ്ടമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍…മാതാ,പിതാ, ഗുരു,ദൈവം.. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാലും പ്രിയദര്‍ശനും അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു എംടിയുടെ പിറന്നാള്‍ ആഘോഷം.