തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജാക്കിന്ന് 80 താം പിറന്നാൾ, ആഘോഷത്തോട്  സംഗീത ലോകം   

ഇന്ത്യൻ സംഗീതയജ്ഞൻ ഇളയ രാജക്ക് ഇന്ന് 80  താം പിറന്നാൾ ആഘോഷം, സപ്‌ത സ്വരങ്ങൾ അലിഞ്ഞു ചേരുന്ന ഒരു സംഗീത ചക്രവർത്തിയാണ് ഇളയരാജ, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾവിക്കാരന്റെ കാതുകളിൽ മാത്രമല്ല മനസിലും ആണ് തങ്ങിനിൽകുന്നത്.…

ഇന്ത്യൻ സംഗീതയജ്ഞൻ ഇളയ രാജക്ക് ഇന്ന് 80  താം പിറന്നാൾ ആഘോഷം, സപ്‌ത സ്വരങ്ങൾ അലിഞ്ഞു ചേരുന്ന ഒരു സംഗീത ചക്രവർത്തിയാണ് ഇളയരാജ, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾവിക്കാരന്റെ കാതുകളിൽ മാത്രമല്ല മനസിലും ആണ് തങ്ങിനിൽകുന്നത്. ഇന്ന് അദ്ദേഹത്തിനെ 80  താം പിറന്നാൾ ആഘോഷമാണ്. 1943 ജൂൺ 2  നെ ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ആർജ്ഞാന ദേശികൾ എന്നാണ്.

പാശ്ചാത്യ സംഗീതത്തിലെ പുതിയ രീതികൾ അദ്ദേഹം പരിചയപെട്ടു തുടങ്ങിയത് ധൻ രാജിന്റെ ശിക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ശൈലിയിൽ  എത്തുന്ന ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക്‌ ഒരുപാടു ഇഷ്ട്ടം ആണ്, തമിഴ്, ഹിന്ദി, മറാത്തി, മലയാളം തെലുങ്ക് എന്നി ഭാഷകളിൽ അദ്ദേഹം ഏകദേശം 4500 ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായ ബി ബി സി തെരെഞ്ഞെടുത്ത ഗാന൦ ആയിരുന്നു ദളപതിയുടെ രാക്കമ്മ കയ്യ് തട്ട് എന്ന ഗാനം, അത് ഇന്ത്യയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം നാല് തവണ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട് കൂടാതെ 2010 ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത ലോകത്തിനു അനശ്വര ഗാനങ്ങൾ സമ്മാനിച്ച ഈ സംഗീത ചക്രവർത്തിക്ക് 80  തിന്റെ നിറവിൽ പിറന്നാൾ ആശംസാപ്രവാഹം .