Film News

10 മിനിറ്റ് മാത്രം കണ്ടിട്ട് സിനിമയ്ക്ക് മോശം റിവ്യൂ…!! ആറാട്ടണ്ണനെ തീയറ്ററില്‍ പഞ്ഞിക്കിട്ട് അണിയറപ്രവര്‍ത്തകര്‍

ആറാട്ട് സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയ താരമാറി മാറിയയാളാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. മിക്ക ചിത്രങ്ങള്‍ക്കും സന്തോഷ് ഗുഡ്, ബാഡ് റിവ്യൂകളുമായി എത്താറുണ്ട്. ഇപ്പോഴിതാ തിയ്യറ്ററില്‍ ആറാട്ടണ്ണനെ പഞ്ഞിക്കിടുന്ന വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കൊച്ചിയിലെ വനിതാ ിയ്യേറ്ററിലാണ് സംഭവം.

സിനിമ മുഴുവന്‍ കാണാതെ മോശം റിവ്യൂ നല്‍കി എന്നാരോപിച്ചാണ് സന്തോഷിനെഅണിയറപ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സന്തോഷ് വര്‍ക്കിയെ കൈയ്യേറ്റം ചെയ്തത്. കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ചിത്രം മുഴുവന്‍ കാണാതെ പത്ത് മിനിറ്റ് മാത്രം കണ്ടിട്ടാണ് സന്തോഷ് റിവ്യൂ നല്‍കിയത് എന്നാണ് ആരോപണം. ചിത്രം കുറച്ച് മാത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ശേഷം സന്തോഷ് മീഡിയകാര്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയതാണ് അണിയറപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

എത്ര പേരുടെ കഷ്ടപ്പാടിനെയാണ് താന്‍ ഇല്ലാതാക്കിയത്, സിനിമ മുഴുവന്‍ കണ്ടിട്ട് റിവ്യൂ പറയൂ.. എന്നൊക്കെ പ്രവര്‍ത്തകര്‍ സന്തോഷിനോട് പറയുന്നുണ്ട്.
നല്ല ചിത്രമാണ് എന്ന് ആരാധകരും പ്രതികരിക്കുന്നുണ്ട്.

വിജേഷ് പി. വിജയന്‍ ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’. സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണന്‍കുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മരാജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Trending

To Top