ബീസ്റ്റ് റിലീസ് തടയണം..!! ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്ത്..!! കാരണം ഇതാണ്..!!

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച സിനിമയാണ് ബീസ്റ്റ്്. സിനിമ റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിജയ് സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും വലിയ തോതില്‍ ഉയര്‍ന്നു വരികയാണ്. റിലീസിന് മുന്‍പേ തന്നെ കുവൈറ്റ്…

Muslim group seek for ban of beast movie

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച സിനിമയാണ് ബീസ്റ്റ്്. സിനിമ റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിജയ് സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും വലിയ തോതില്‍ ഉയര്‍ന്നു വരികയാണ്. റിലീസിന് മുന്‍പേ തന്നെ കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും മറ്റും നിരോധിക്കപ്പെട്ട സിനിമ ഇപ്പോള്‍ തമിഴ്‌നാട്ടിലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീം ലീഗ് സംഘടന. ചിത്രം എന്തുകൊണ്ട് നിരോധിക്കണം എന്നതിനുള്ള കാരണമായി ഇവര്‍ പറയുന്നത്, ബീസ്റ്റ്

beast trailer released

എന്ന പുതിയ വിജയ് സിനിമയില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നതാണ്. ഈ പ്രശ്‌നം മുന്‍നിര്‍ത്തി മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്ത് നല്‍കി എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീം സമുദായം മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ ചിത്രീകരിച്ച് എടുക്കുന്നത് ഖേദകരമാണെന്നും ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ

kuwait-government-bans-beast-movie

സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറയുന്നു. ഒരിടത്ത് ആരാധകര്‍ വളരെ ആവേശത്തോടെ സിനിമയ്്ക്കായി കാത്തിരിക്കുമ്പോള്‍ മറു ഭാഗത്ത് സിനിമ നിരോധിക്കണം എന്ന ആവശ്യവും ശക്തമാണ്. ചിത്രം കുവൈറ്റിലും നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമല്ല. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്.