Connect with us

Hi, what are you looking for?

Film News

രാജകീയം…! അവാര്‍ഡ് നൈറ്റിന് എത്തിയ കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍..!

ബാലതാരമായി സിനിമാ രംഗത്ത് തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് കീര്‍ത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച് കീര്‍ത്തി വെള്ളിത്തിരയില്‍ എത്തി. മലയാളത്തില്‍ ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. പിന്നീട് ഇതര ഭാഷാ ചിത്രങ്ങളിലും കീര്‍ത്തി താരമായി മാറി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രാജകീയമായ ലുക്കില്‍ വളരെ സുന്ദരിയായി കീര്‍ത്തിയെ ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നു. ഗലാട്ട അവാര്‍ഡ് നൈറ്റിന് വേണ്ടിയാണ് ആരാധകരുടെ കണ്ണഞ്ചിപ്പിക്കും ലുക്കില്‍ കീര്‍ത്തി സുരേഷ് എത്തിയത്. തന്റെ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നുകൊണ്ട് തന്നെ സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച കീര്‍ത്തിയ്ക്ക് എല്ലാ ഭാഷാ ചിത്രങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കാറ്. തെലുങ്കില്‍ മഹേഷ് ബാബുവിനൊപ്പം നായികയായി അഭിനയിച്ച സര്‍ക്കാരു വാരി പാട്ട എന്ന സിനിമയാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയിലെ ഗാനങ്ങളും കീര്‍ത്തിയുടെ നൃത്തച്ചുവടുകളും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഗലാട്ട അവാര്‍ഡ് നൈറ്റിന് എത്തിയ താരത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കീര്‍ത്തിയുടെ ഓരോ പുതിയ സ്റ്റൈലിഷ് ലുക്ക് ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇത്തവണ ഡിസൈനര്‍ തരുണ്‍ താഹിലിയാനിയുടെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തോടൊപ്പം താരം ധരിച്ച ജ്വല്ലറികളും അതിമനോഹരമാണ്. അതേസമയം, താരത്തിന്റെ പുതിയ മലയാള സിനിമയ്ക്കായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടോവിനോ ആണ് കീര്‍ത്തിയുടെ നായകനായി എത്തുക.

You May Also Like