അവളുടെ ചിരിയാണ് എന്റെ സന്തോഷം…!! കണ്‍മണിക്കുട്ടിയോടൊപ്പം മുക്ത..!!

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് ശക്തമായൊരു തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയത്, കൂടെ തന്റെ മകളേയും മുക്ത മലയാളികള്‍ക്ക് പരിചയപ്പെടുത്തി. അമ്മയെപ്പോലെ…

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് ശക്തമായൊരു തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയത്, കൂടെ തന്റെ മകളേയും മുക്ത മലയാളികള്‍ക്ക് പരിചയപ്പെടുത്തി. അമ്മയെപ്പോലെ തന്നെ അഭിനയവും നൃത്തവും നന്നായി വഴങ്ങുന്ന കിയാര പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്‍മണി കുട്ടിയായി മാറി. ഇതിനോടകം തന്നെ നൃത്ത വീഡിയോകളിലൂടെയും റീല്‍സിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച കണ്‍മണി ഒരു സിനിമയിലും ബാലതാരമായി അഭിനയിച്ചിരിക്കുകയാണ്.

പത്താം വളവ് എന്ന ചിത്രത്തിലൂടെ കിയാര എന്ന കണ്മണി അഭിനയ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ, മകള്‍ക്കൊപ്പമുള്ള സ്‌നേഹം നിറഞ്ഞൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മുക്ത.

അവള്‍ പുഞ്ചിരിക്കുമ്പോള്‍ ഞാനും ചിരിക്കുന്നു..’ എന്ന കുറിപ്പിനൊപ്പമാണ് മുക്ത കണ്‍മണിയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുക്ത മകളോടൊപ്പം പങ്കുവെയ്്ക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടാറുണ്ട്.

അമ്മയും മകളും ഒരേ വസ്ത്രധാരണ രീതിയില്‍ എല്ലാം എത്തുന്നത് കാണാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മുക്തയെക്കാള്‍ ആരാധകരാണ് ഇപ്പോള്‍ മകള്‍ കണ്മണിക്ക് ഉള്ളത്. എന്തായാലും ഈ കുട്ടി താരത്തിന് ഭാവിയില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെ എന്ന് തന്നെയാണ് മലയാളികള്‍ ആശംസിക്കുന്നത്. കണ്‍മണി കുട്ടിയുടേയും അമ്മയുടേയും വീഡിയോയ്ക്ക് സഹപ്രവര്‍ത്തകരും ആരാധകരും സ്‌നേഹം പകര്‍ന്ന് എത്തുന്നുണ്ട്.