ആ ഒരു യാത്ര തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കി മൈഥിലി!!

മലയാളികളുടെ പ്രിയപ്പെട്ട നടി മൈഥിലി  വിവാഹത്തിന് ശേഷം ഇപ്പോൾ ഒരു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപോൾ തന്റെ ഭർത്താവ് സമ്പത്തിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യം പറയുകയാണ് നടി. ഒരു സ്ഥലം വാങ്ങാൻ കൊടയ്ക്കനാലിൽ താൻ പോയതാണ്…

മലയാളികളുടെ പ്രിയപ്പെട്ട നടി മൈഥിലി  വിവാഹത്തിന് ശേഷം ഇപ്പോൾ ഒരു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപോൾ തന്റെ ഭർത്താവ് സമ്പത്തിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യം പറയുകയാണ് നടി. ഒരു സ്ഥലം വാങ്ങാൻ കൊടയ്ക്കനാലിൽ താൻ പോയതാണ് തന്റെ ജീവിതത്തിലേക്കുള്ള വഴിത്തിരിവായത് താരം പറയുന്നു. ആ സമയം കോവിഡ് പ്രതിസന്ധികൾ ഉള്ള സമയം. അന്ന് കൊടൈക്കനാലിൽ കുറച്ചു സ്ഥലം വാങ്ങാൻ പോയതാണ് അവിടെ വെച്ചാണ് സമ്പത്തിനെ പരിചയപ്പെട്ടത്.

അന്ന് സമ്പത്തു അവിടെ ഒരു ട്രീ ഹൗസ്സ്  ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. അങ്ങനെ അവിടെ വെച്ച് ഞങ്ങൾ കണ്ടു പിന്നീട് പരിചയം പ്രണയത്തിലേക്ക് മാറുകയും ചെയ്യ്തു. പിന്നീട് ആ പ്രണയം വീട്ടിൽ പറയുകയും അവരുടെ സമ്മതത്തോടു കൂടി ഞങൾ വിവാഹം കഴിക്കുകയും ചെയ്യ്തു മൈഥലി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിനു സമ്പത്തും,വീട്ടുകാരും വലിയ സപ്പോർട്ട് ആണ് നൽകുന്നത്. ഇപ്പോൾ തൻറെ കുടുംബത്തിലേക്ക് ഒരു കുഞ്ഞാതിഥി എത്തുന്ന സന്തോഷത്തിലാണ് ഇരുവരും.

ഇപ്പോൾ ഞങ്ങളുടെ കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുടുംബക്കാർ എല്ലാവരും. ഇപ്പോൾ കുഞ്ഞിന്റെ ചെറിയ ചെറിയ തുടിപ്പുകൾ അറിയാൻ തുടങ്ങിയിട്ടുണ്ട്, അതുകൊണ്ടു തന്നെ ഞാൻ വളരെ സന്തോഷത്തിലാണ് മൈഥിലി പറഞ്ഞു. ആദ്യ കൺമണിയെ കാണാനുള്ള തയ്യറെടുപ്പിലാണ് ഞങ്ങൾ ഇപ്പോൾ, എന്റെ കാര്യത്തിൽ വളരെ ശ്രെധ ആണ് അദ്ദേഹത്തിനുള്ളത് മൈഥിലി പറഞ്ഞു.