നിങ്ങൾ ‘തെറി വിളിയെ നോർമ്മലൈസ് ചെയ്യരുത്’;ശ്രീനാഥ് ഭാസി അവതാരികയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യൻ

സിനിമ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ നടൻ ശ്രീനാഥ് ഭാസി യൂട്യൂബ് അവതാരികയെ അപമാനിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യൻ രമണി ഗിരിജ വല്ലഭൻ. എന്തിനെയുെ തെറി കൊണ്ട് നേരിടുന്നവർ ഉണ്ട്.ചില…

സിനിമ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ നടൻ ശ്രീനാഥ് ഭാസി യൂട്യൂബ് അവതാരികയെ അപമാനിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യൻ രമണി ഗിരിജ വല്ലഭൻ. എന്തിനെയുെ തെറി കൊണ്ട് നേരിടുന്നവർ ഉണ്ട്.ചില ആളുകളുടെ മെക്കാനിസം ആണിതെന്നും തെറി വിളിക്കുന്നത് സഹിച്ചു നിൽക്കേണ്ട കാര്യമില്ലെന്നാണ് ആര്യൻ പറയുന്നത്.

ആര്യൻ പറയുന്നത് ഇങ്ങനെയാണ് ഇതിനെ സ്വാഗമായി കണ്ട് ആഘോഷിക്കുന്നവരോട് തെറി വിളിയെ നോർമ്മലൈസ് ചെയ്യരുതെന്നും സെലിബ്രേറ്റി അഭിമുഖം മിസ്സാക്കിയാൽ തന്റെ ജോലി പോവും അവതാരിക എല്ലാം സഹിച്ചിരുന്നതെന്നും ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. അവതാരകയുടെ പരാതിയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസി എഫ്എം ആർജെയെ തെറി വിളിക്കുന്ന വീഡിയോ വൈറലായിരുന്നു.

അതേ സമയം ശ്രീനാഥ് ഭാസി അവതാരികയെ അപമാനിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അവതാരിക വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.