നടന്ന സംഭവം;ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു!

ബിജു മേനോനും സുരാജും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. നടന്ന സംഭവം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വിഷ്ണു നാരായൺ ആണ്…

ബിജു മേനോനും സുരാജും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. നടന്ന സംഭവം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വിഷ്ണു നാരായൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും നടന്ന സംഭവത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. അങ്കിത് മേനോനാണ് സംഗീത സംവിധാനം. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം,എഡിറ്റർ സൈജു ശ്രീധരൻ,ടോബി ജോൺ.

 

അനൂപ് കണ്ണൻ സ്റ്റോറീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപ് കണ്ണൻ, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.തൃശൂർ, എറണാകുളം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.ആർട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ.സ്റ്റിൽസ് രാഹുൽ എം. സത്യൻ, ആക്ഷൻ പിസി സ്റ്റണ്ട്‌സ്,പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് സീറോ ഉണ്ണി.കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ