Film News

നീ എന്താ വെടിയാണോ? മോശം കമന്റിനെ കുറിച്ച് നേഹ

മോഡലിങ് രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നേഹ. കുട്ടിക്കാലം മുതലേ ഒരു മോഡൽ ആകണം എന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇന്ന് ഞാൻ അവിടെ എത്തിയെന്നും പറയുകയാണ് നേഹ ജോഷ് ടോക്സിൽ സംസാരിക്കവെയാണ് നേഹ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മോഡലിങിനോട് ചെറുപ്പം മുതലേ താത്പര്യം ഉണ്ടായിരുന്നുവെങ്കിലും കുടുംബത്തിൽ നിന്ന് അതിന് പിന്തുണ ഉണ്ടായിരുന്നില്ല. പഠിച്ച് ജോലിയാക്കിയതിന് ശേഷം, ഫിനാൻഷ്യലി ഞാൻ ഓകെ ആയപ്പോഴാണ് മോഡലിങിലേക്ക് ഇറങ്ങിയത്. ചില സ്വപ്നങ്ങൾ നമ്മൾ മറന്നാലും അത് നമ്മളെ തേടിയെത്തും എന്ന് പറയുന്നത് പോലെ ഞാൻ മോഡലിങ് ലോകത്ത് എത്തിന്നാണ് നേഹ പറയുന്നത്.

ചെറിയ രീതിയിൽ മോഡലിങ് എല്ലാം നടത്തി വരുന്ന സമയത്ത് ആണ് എനിക്കൊരു അപകടം ഉണ്ടായത്. ഷോൾഡറിന് പരിക്ക് പറ്റി. കുറച്ച് കാലം മോഡലിങ് രംഗത്ത് നിന്ന് മാറി നിന്നു.ആ നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും മോഡലിങ് രംഗത്ത് സജീവമായി. ഒരിക്കൽ സുഹൃത്തുമായുള്ള ഒരു വഴക്കിന് ഇടയിൽ കണ്ണിന് പരിക്ക് പറ്റ് രക്തം വന്നു. കാഴ്ച നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. പക്ഷോ പ്രതീക്ഷിച്ച അപകടെ ഉണ്ടായില്ല. തുടർന്ന് മോഡലിങിൽ നിന്ന് എനിക്ക് ചെറിയ ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു.

പിന്നീട് ഒരു ഫാഷൻ കമ്പനിയിൽ ജോയിൻ ചെയ്തു. മോഡലായും ബിസിനസ്സ് മാനേജരായും അവർക്കൊപ്പം ചേർന്നതാണ് എന്റെ കരിയറിന് ഒരു വലിയ ബ്രേക്ക് ലഭിച്ചു. വളർച്ചകൾക്കിടയിൽ ഒരുപാട് കല്ലേറുകൾ കൊള്ളേണ്ടി വന്നിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിലൂടെയാണ്. നീ എന്താ വെടിയാണോ,തുടങ്ങി പറയാൻ പറ്റാത്ത ഭാഷയിൽ പോലും അശ്ലീലമായ കമന്റ്ുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് കമന്റുകളും കളിയാക്കലുകളും എല്ലാം എന്നെ കൂടുതൽ ശക്തയാക്കിയിട്ടേയുള്ളൂ എന്നാണ് നേഹ പറയുന്നത്

 

Trending

To Top