ഞങ്ങൾ ഇടക്കൊക്കെ പരസ്പരം കാണാറുണ്ട്, വിളിക്കാറുണ്ട്, വിശേഷം പങ്കുവെക്കാറുണ്ട്, മീനാക്ഷിയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്, തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ…

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്, തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു, ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്തിയിരുന്നു

അതുപോലെ തന്നെ മീനാക്ഷിയും നമിത പ്രമോദും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എല്ലാവര്ക്കും അറിയുവുന്ന കാര്യമാണ്, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്, മീനാക്ഷിയായാലും ആയിഷയായാലും സ്വന്തം കുടുംബം പോലെയാണെന്ന് പറയുകയാണ് നമിത ഇപ്പോൾ, മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. എന്നാണ് നമിത പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.   മീനൂട്ടിയെ സ്വാഗതം ചെയ്ത് ആയിഷയും നമിതയും എത്തിയിരുന്നു. അടുത്തിടെ മീനാക്ഷിയും മഞ്ജുവും തമ്മിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, മതെര്സ് ഡേ അടുപ്പിച്ചാണ് ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്, മീനാക്ഷിയെ നെഞ്ചോട് ചേർത്ത മഞ്ചവും മഞ്ജുവിനെ നെഞ്ചോട് ചേർത്ത മീനാക്ഷിയുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.