Film News

ഹാപ്പി ഹാലോവീന്‍..! ഫോട്ടോഷൂട്ടുമായി നമിത പ്രമോദ്!!

ഹാലോവീന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച ഹാലോവീന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹാപ്പി ഹലോവീന്‍… Alexa play : It’s the time to disco.. എന്ന് കുറിച്ചാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചത്. അഫ്ഷീന, നീതു എന്നിവര്‍ ചേര്‍ന്നാണ് നമിതയുടെ ഹാലോവീന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്ക് വേണ്ടി നടിയെ സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ യാമിയാണ് ചിത്രങ്ങള്‍ എടുത്തത്. നമിത പങ്കുവെച്ച ഫോട്ടോയ്ക്ക് ജ്യോത്സ്‌ന, നൈല ഉഷ എന്നിവര്‍ കമന്റുമായി എത്തി.

സോ ഹോട്ട് എന്നാണ് നമിത പ്രമോദിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് നൈല ഉഷ കുറിച്ചത്. ആരാധകരും നമിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പശ്ചാത്യരുടെ ആഘോഷമാണ് ഹാലോവീന്‍.. ഇപ്പോള്‍ കേരളത്തിലും ഇതൊരു ആഘോഷമായി മാറുന്നുണ്ട്. ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കള്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് വിശ്വാസം.. ഇതിന് വേണ്ടിയാണ് പേടിപ്പെടുത്തുന്ന വേഷങ്ങളില്‍ അവരെ സ്വീകരിക്കാന്‍ ബന്ധുക്കളും പ്രിയപ്പെട്ടവരും ഒരുങ്ങുന്നത്.

ആത്മാക്കളുടെ ഈ ദിനം ആഘോഷിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ നടി നമിതയും പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മലയാളത്തില്‍ ഒരുപിടി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്ത നമിത പ്രമോദ് ഇപ്പോള്‍ മലയാളത്തിലെ തന്നെ തിരക്കുള്ള നടിമാരില്‍ ഒരാളാണ്. ഈശോയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡയറക്ട് ഒടിടി റിലീസിന് എത്തിയ സിനിമയില്‍ ജയസൂര്യ ആയിരുന്നു നായകന്‍.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

നാദിര്‍ഷാ ആയിരുന്നു സിനിമയുടെ സംവിധായകന്‍. ചിത്രത്തില്‍ അശ്വതി എന്ന വക്കീല്‍ വേഷത്തിലാണ് നമിത എത്തിയിരുന്നത്. ഇനിയും ഒന്നിലധികം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Trending

To Top