Film News

ഒരു നിമിഷത്തേക്ക് ആരാധകരുടെ ശ്രദ്ധ തിരിച്ച് നമിത പ്രമോദ്!

മലയാള സിനിമാ രംഗത്തെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. വളരെ ചെറിയപ്രായത്തില്‍ തന്നെ നായികയായി സിനിമാ രംഗത്ത് തുടക്കം കുറിച്ച താരം ആദ്യം മിനിസ്‌ക്രീനിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങൡും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒരു നിമിഷത്തേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ എന്ന് കുറിച്ചാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

സല്‍വാറില്‍ അതീവസുന്ദരിയായി എത്തിയ നമിത പ്രമോദിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കി.. ഒരു നിമിഷത്തേക്ക് അല്ല.. ഞങ്ങളുടെ ജീവിതം മുഴുവന്‍ നിങ്ങളുടെ ഈ സൗന്ദര്യം ഡിസ്ട്രാക്ട് ചെയ്തു എന്നാണ് ആരാധകര്‍ കമന്റായി കുറിച്ചത്. ഒന്നിലധികം ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് ആണ് നമിതയുടെ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടിയായിരുന്നു താരം അണിഞ്ഞൊരുങ്ങിയത്.

ലേബലം ഡിസൈന്‍സിന്റെ വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. നടി മൃദുല മുരളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആഭരണങ്ങളും അണിഞ്ഞാണ് നമിത ഫോട്ടോഷൂട്ടിന് വേണ്ടി പോസ് ചെയ്തത്. അതേസമയം, നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

ഈശോ ആയിരുന്നു താരത്തിന്റെ പുതിയ സിനിമ. ചിത്രത്തില്‍ അശ്വതി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചിരുന്നത്. എതിരെ, എ രഞ്ജിത്ത് സിനിമ, കപ്പ്, ഇരവ് എന്നിവയാണ് നടിയുടെതായി വരാനിരിക്കുന്ന സിനിമകള്‍.

Trending

To Top