നടന്‍ നാനി ദസറയുടെ സെറ്റില്‍ വച്ച് അപകടത്തില്‍പ്പെട്ടു

ടോളിവുഡ് താരം നാനി തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പെട്ടു. അപകടത്തില്‍ താരത്തിന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു…

ടോളിവുഡ് താരം നാനി തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പെട്ടു. അപകടത്തില്‍ താരത്തിന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ കല്‍ക്കരി ട്രക്കിന്റെ അടിയില്‍ നില്‍ക്കുകയായിരുന്ന നാനിയുടെ മേല്‍ ഒരു കല്‍ക്കരി വീണു. എന്നാല്‍, നിസാര പരിക്കുകളോടെ താരം രക്ഷപ്പെട്ടു, അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

തന്റെ വേഷങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി നാനി ഏതറ്റം വരെയും പോകാറുണ്ട്. ദസറയ്ക്ക് വേണ്ടി ഏഴ് കിലോയാണ് താരം ശരീരഭാരം കുറച്ചത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലുള്ള സിംഗരേണി കല്‍ക്കരി ഖനിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം. അടുത്തിടെ ഫ്രണ്ട്ഷിപ്പ് ഡേയില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.