‘സത്യമായും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ ചിത്രം’ നാനിയും നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

നാനിയും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘അണ്‍ടേ സുന്ദരാകിനി’. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ആയൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ വിവാഹ വേഷത്തില്‍ ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന നസ്രിയയ്ക്കൊപ്പം സ്യൂട്ട് അണിഞ്ഞു…

നാനിയും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘അണ്‍ടേ സുന്ദരാകിനി’. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ആയൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ക്രിസ്ത്യന്‍ വിവാഹ വേഷത്തില്‍ ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന നസ്രിയയ്ക്കൊപ്പം സ്യൂട്ട് അണിഞ്ഞു സ്‌റ്റൈലിഷ് ആയി നില്‍ക്കുന്ന നാനിയെ കാണാം. പരമ്പരാഗത സാരി അണിഞ്ഞു നില്‍ക്കുന്ന വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററില്‍. സുന്ദര്‍, ലീല എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഈ മാസം 20-നെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നാനിയും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ‘സത്യമായും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ ചിത്രം’ എന്ന ക്യാപ്ഷ്യനോടെയാണ് നാനി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയയാണ് ചിത്രത്തിന്റെ സംവിധാനം. ജൂണ്‍ 10-ന് മൂന്ന് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദരാ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നദിയ, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈ, ബാനര്‍: മൈത്രി മൂവി മേക്കേഴ്‌സ്, സിഇഒ: ചെറി, സംഗീതം: വിവേക് സാഗര്‍, ഛായാഗ്രാഹകന്‍: നികേത് ബൊമ്മി, എഡിറ്റര്‍: രവിതേജ ഗിരിജല, പ്രൊഡക്ഷന്‍ ഡിസൈന്‍: ലത നായിഡു, പബ്ലിസിറ്റി ഡിസൈന്‍: അനില്‍ & ഭാനു, പിആര്‍ഒ: ആതിര ദില്‍ജിത്ത്.