സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ഓഫറുമായി ഇറച്ചികടക്കാരന്‍: ആരാധകര്‍ മൂന്ന് നിബന്ധനകള്‍ പാലിക്കണം

പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് വന്‍ ഓഫറുമായി ഇറച്ചിവെട്ടുകാരന്‍. കര്‍ണാടക മാണ്ഡ്യ കാരസവാടി സ്വദേശിയായ ഇറച്ചി വില്‍പ്പനക്കാരന്‍ കെ. എന്‍ പ്രസാദാണ് വ്യത്യതമായ ബിസിനസ് തന്ത്രത്തിലൂടെ ശ്രദ്ധേയനാകുന്നത്. സണ്ണി ലിയോണ്‍ ആരാധകര്‍ക്ക്…

പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് വന്‍ ഓഫറുമായി ഇറച്ചിവെട്ടുകാരന്‍. കര്‍ണാടക മാണ്ഡ്യ കാരസവാടി സ്വദേശിയായ ഇറച്ചി വില്‍പ്പനക്കാരന്‍ കെ. എന്‍ പ്രസാദാണ് വ്യത്യതമായ ബിസിനസ് തന്ത്രത്തിലൂടെ ശ്രദ്ധേയനാകുന്നത്. സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് 10 ശതമാനം വിലക്കിഴിവാണ് പ്രസാദ് വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍ എല്ലാ സണ്ണി ലിയോണ്‍ ഫാന്‍സിനും താന്‍ ഓഫര്‍ നല്‍കുന്നില്ലെന്ന് പ്രസാദ് വ്യക്തമാക്കുന്നു. വിലക്കിഴിവിന്റെ ഓഫര്‍ അറിഞ്ഞാല്‍ സണ്ണിയുടെ ആരാധകന്‍ ആണെന്നുപറഞ്ഞ് നിരവധിപ്പേര്‍ തന്നെ സമീപിക്കുമെന്ന് പ്രസാദിനറിയാം. അതുകൊണ്ട് സണ്ണിയുടെ പേര് പറഞ്ഞ് തന്റടുത്ത് ബിസിനസിനായി വരുന്നവര്‍ പ്രധാനമായും മൂന്ന് നിബന്ധനകള്‍ പാലിച്ചിരിക്കണമെന്ന് പ്രസാദ് പറയുന്നു.

1. ഫെയ്‌സ്ബുക്കിലോ ഇന്റാഗ്രാമിലോ സണ്ണി ലിയോണിനെ പിന്തുടരുന്ന ആളായിരിക്കണം.

2. സ്വന്തം മൊബൈല്‍ ഫോണില്‍ സണ്ണിയുടെ 10 ചിത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം.

3. സണ്ണി ലിയോണിന്റെ ഏതെങ്കിലും ഒരു ചിത്രത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കണം.

sunnyleone002

സമൂഹ മാധ്യമങ്ങളിലാണ് പ്രസാദിന്റെ ബസിനസ് തന്ത്രം ആദ്യം ശ്രദ്ധേയമായത്. സംഭവം സത്യമാണോ എന്ന് അന്വേഷിച്ച് എത്തിയവര്‍ നിബന്ധനകള്‍ വ്യക്തമാക്കിയ പോസ്റ്റര്‍ പ്രസാദ് കടയില്‍ ഒട്ടിച്ചിരിക്കുന്നത് കണ്ട് സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ തന്റെ ബിസിനസിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസാദും പറയുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വിലക്കിഴിവ് നല്‍കുന്നതെന്ന ചോദ്യത്തിനും പ്രസാദിന് കൃത്യമായ ഉത്തരമുണ്ട്. നടയുടെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ് തന്നെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് പ്രസാദ് പറയുന്നു. സണ്ണി ലിയോണിനെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും രായിച്ചതോടെ സണ്ണി സമൂഹത്തിനുവേണ്ടി ചെയ്തുവരുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. പെണ്‍കുട്ടിയെ ദത്തെടുത്തത് മുതല്‍ കോവിഡ് മഹാമാരി കാലത്തും സണ്ണി സമൂഹത്തെ സേവിച്ചു. സണ്ണി ഒരു മികച്ച മാതൃകയാണ്. തന്നെ പ്രവര്‍ത്തനങ്ങളിലൂടെ സണ്ണിക്ക് ആരാധകര്‍ കൂടുകയാണെങ്കില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും സണ്ണി ലിയോണിനോടുള്ള പ്രസാദിന്റെ ആരാധന ഒരിക്കല്‍ താരം തിരിച്ചറിയുമെന്നും പ്രസാദിനെ നേരില്‍ കാണാനെത്തും എന്നുമാണ് പ്രദേശത്തെ ആരാധകര്‍ വിശ്വസിക്കുന്നത്. വ്യത്യസ്തനായ ആരാധകന്റെ വാര്‍ത്തകളും വിശേഷങ്ങളും സണ്ണിയുടെ ശ്രദ്ധയിലെത്താന്‍ ഫാന്‍സുകാര്‍ തങ്ങളാല്‍ ശ്രമിക്കുന്നുമുണ്ട്. അതേസമയം, കുടുംബവുമൊത്ത് അവധി ആഘോഷത്തിലാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവുമൊത്ത് സണ്ണി ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം തന്നെ തന്റെ ഇന്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.