‘നച്ചത്തിരം നകര്‍കിരത്’ കാളിദാസ് ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു!

കാളിദാസ് ജയറാം പ്രധാനവേഷത്തില്‍ എത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് നച്ചത്തിരം നകര്‍കിരത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമ നല്ല പ്രതികരണങ്ങള്‍ നേടുന്നതിനിടെ സിനിമയുടെ ചില…

കാളിദാസ് ജയറാം പ്രധാനവേഷത്തില്‍ എത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് നച്ചത്തിരം നകര്‍കിരത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമ നല്ല പ്രതികരണങ്ങള്‍ നേടുന്നതിനിടെ സിനിമയുടെ ചില ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നക്ഷത്തിരം നകര്‍കിരതിന്റേതായി ഒരു സ്‌നീക്ക് പീക്ക് വീഡിയോ ആണ് പുറത്ത് വിട്ടത്. സിനിമ കണ്ടിറങ്ങിയതോടെ സമൂഹത്തില്‍ ഇതൊരു ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമ തന്നെയാണ് എന്ന് അഭിപ്രായങ്ങള്‍ വരുന്നതിനിടെ സിനിമയുടേതായി

പുറത്ത് വന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ സിനിമ ഒരു ബ്രില്യന്‍ മേക്കിംഗ് തന്നെയാണെന്ന് കണ്ടിറങ്ങിയവര്‍ പറയുന്നു. ഇപ്പോള്‍ പുറത്ത് വിട്ട വീഡിയോയ്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്തിന്റെ റൊമാന്റിക് ഡ്രാമയായി എടുത്ത ഈ സിനിമ അദ്ദേഹത്തിന്റെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തപ്പെട്ട് നില്‍ക്കുന്ന സിനിമ തന്നെയാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്, ദുഷറ വിജയന്‍ ആയിരുന്നു. പാ രഞ്ജിത്തിന് ഒപ്പം കാളിദാസിന്റെ ആദ്യ സിനിമയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ എല്ലാം അദ്ദേഹത്തിനോടൊപ്പം നേരത്തെ തന്നെ വര്‍ക്ക് ചെയ്തവരാണ്. ഈ സിനിമ തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് എന്നാണ്

റിലീസിന് തൊട്ടുമുന്‍പ് പ്രൊമോഷന് വേണ്ടി എത്തിയപ്പോള്‍ കാളിദാസ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഇനിയും ഉള്ള സിനിമകളില്‍ എന്നെ വിളിക്കും എന്നാണ് പ്രതീക്ഷ എന്നും കാളിദാസ് പറഞ്ഞിരുന്നു.