നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ സാക്രിഫൈസ് ചെയ്യുന്നത് അവര്‍ വളര്‍ന്നുകൊണ്ടേയിരിക്കും നവ്യ നായർ !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യാനായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്നതാരം എന്നിരുന്നാലും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു. ഈ അടുത്തായി താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യാനായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്നതാരം എന്നിരുന്നാലും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു. ഈ അടുത്തായി താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനിക്ക് തന്ന ഉപദേശത്തിന് മറുപടി എന്നോളം പറഞ്ഞ കാര്യങ്ങളാണ് താരം ഓർത്തെടുത്ത് പറയുന്നത്. മോളെ നമ്മുടെ ജീവിതം എന്ന് പറയുന്നത് സാക്രിഫൈസ് അല്ലെ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ചേച്ചിയുടെ അങ്ങനെ ആകാം ഞാൻ അങ്ങനെ സാക്രിഫൈസ് ചെയ്യുന്ന ഒരാളല്ല.

navya.family 1

ഞാൻ ഇപ്പോൾ അങ്ങനെ ചെയ്‌താൽ കുറച്ചു കഴിയുമ്പോൾ നമ്മൾ ആർക്ക് വേണ്ടിയാണോ സാക്രിഫൈസ് ചെയ്യുന്നത് അവരെല്ലാം അവരുടെ വഴിക്ക് പോകും. ഭർത്താവാകട്ടെ ബിസ്സ്നസ്സോ ജോലിയോ എല്ലാമായി അവരുടെ നിലയിൽ ഉയർന്നുകൊണ്ടേ ഇരിക്കും. ഇതിനിടയിൽ നമ്മുടെ മക്കൾ പഠിച്ചു വളർന്നു കൊണ്ടേ ഇരിക്കും. കുറേ വർഷങ്ങൾ കഴിയുമ്പോൾ അവർ നമ്മളോട് ചോദിക്കും അമ്മക്ക് എന്താ ചെയ്യാൻ വയ്യായിരുന്നോ ഭർത്താവായാലും അങ്ങനെ ആ സമയത്ത് പറയുകയുള്ളൂ.

അത് ആ ചിന്ത മാറണം നമ്മൾ സ്ത്രികൾ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നോട് ആണ് അവരും മറിച്ച് ചിന്തിക്കുന്നത്. നമുക്ക് തിരക്കുണ്ടേൽ നമ്മളെ സഹായിക്കും ഇല്ലേൽ നമ്മൾ എല്ലാം ഒറ്റക്ക് ചെയ്യുക ആണെങ്കിൽ അവർ അത് ശീലിച്ചു പോകും മാറണം എന്നാണ് താരം പറയുന്നത്.