മരുമകള്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല..!! സിബിഐയുടെ രഹസ്യം അവര്‍ക്ക് 3 പേര്‍ക്ക് മാത്രമേ അറിയൂ..!! – നവ്യ നായര്‍

സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചകള്‍ നടക്കുന്നത്. സിബിഐ ദ ബ്രെയിന്‍ എന്ന അഞ്ചാം ഭാഗവുമായി പഴയ ടീം എത്തുമ്പോള്‍ ഇത്തവണ എന്തെല്ലാം സസ്‌പെന്‍സുകളാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത് എന്ന് അറിയാനുള്ള…

സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചകള്‍ നടക്കുന്നത്. സിബിഐ ദ ബ്രെയിന്‍ എന്ന അഞ്ചാം ഭാഗവുമായി പഴയ ടീം എത്തുമ്പോള്‍ ഇത്തവണ എന്തെല്ലാം സസ്‌പെന്‍സുകളാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പക്ഷേ ഇത് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത, പ്രവചിക്കാന്‍ കഴിയാത്ത സിനിമയായിരിക്കും എന്നാണ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അഭിനേതാക്കള്‍ പോലും പറയുന്നത്.

കാരണം സംവിധായകന്‍ മധുവിനും കഥാകൃത്ത് സ്വാമിക്കും പിന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയ്ക്കും മാത്രമാണ് ഇതിന്റെ കഥ അറിയുള്ളൂ എന്നതാണ് ഈ സിനിമയുടെ ചിത്രീകരണത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ കെ. മധുവിന്റെ മരുമകള്‍ കൂടിയായ നടി നവ്യ നായര്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. കെ. മധു സ്വന്തം അമ്മാവനായതുകൊണ്ട് സിനിമയുടെ കഥ അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് നവ്യ ഉത്തരം നല്‍കുന്നത്.

‘ആകെപ്പാടെ സി.ബി.ഐ 5ന്റെ ലൊക്കേഷനില്‍ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്,’ നവ്യ നായര്‍ പറയുന്നു. കഴിഞ്ഞ ദിവസം സിബിഐയില്‍ കഥാപാത്രമായി എത്തുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ രമേശ് പിഷാരടിയും ഇതേ കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കഥാകൃത്തും കഥാപാത്രവും…..

CBI-5 The Brain വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമറിയാവുന്ന സസ്‌പെന്‍സ്….?? അഭിനേതാക്കള്‍ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു?? പ്രൈം ലൊക്കേഷനില്‍ മൊബൈല്‍ ക്യാമറ അനുവദനീയമായിരുന്നില്ല…എന്തോ ചര്‍ച്ച ചെയുവാന്‍ അവര്‍ ദൂരേക്ക് മാറിയപ്പോള്‍…..എന്നാണ് സ്വാമിയുടേയും മമ്മൂട്ടിയുടേും ചിത്രം പങ്കുവെച്ച രമേശ് പിഷാരടി കുറിച്ചത്.