Film News

‘പോയി ചത്തൂടെ :- ‘നീ ആദ്യം പോയി ചാകടാ’ നടി അശ്വതിയുടെ കുറിപ്പ്

aswathy post about bigboss

കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അശ്വതി. ഒരു കാലത്ത് നിരവധി സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം വില്ലത്തിയായിട്ടായിരുന്നു കൂടുതലും തിളങ്ങിയത്. വിവാഹ ശേഷം അഭിനയത്തിന് ഇടവേളയെടുത്ത താരം ഇപ്പോള്‍ കുടുംബത്തോട് ഒപ്പം ദുബായിയില്‍ ആണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ബിഗ് ബോസ് ഷോയെ കുറിച്ചുള്ള റിവ്യൂ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ നടിയുടെ രസകരമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.

പോയി ചത്തൂടെ :- “നീ ആദ്യം പോയി ചാകടാ”
കൊറച്ചു ഓവർ ആണ് കേട്ടോ :- “ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം “
ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- “അതെന്തു ബിഗ്‌ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?”
വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ടു അൺഫോള്ളോ ചെയ്യുന്നു :- “പോനാൽ പോകട്ടും പോ…. ടാ”
ആരാന്നാ നിന്റെ വിചാരം :- “തോമസ് ചെറിയാന്റെ മകളും,ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി”
ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ :- “നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്”
ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം . പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയ കൊണ്ടു ഞാൻ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ. by the by ചില തിരക്കുകളാൽ എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല.. ശുഭരാത്രി

Trending

To Top