പൊരിവെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് കരുതലുമായി നയന്‍സ്!! ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനാഘോഷം വൈറല്‍

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നടി നയന്‍താര. അടുത്തിടെ താരറാണി ബിസിനസിലേക്കും ചുവടുവച്ചിരുന്നു. ആഡംബര കാറുകളിലും, പ്രൈവറ്റ് ജെറ്റിലും സെറ്റിലെത്തിയാല്‍ കാരവാനിലും പറപറക്കുന്ന താരമാണ്. കഴിഞ്ഞ ദിവസമായിരുന്നു താരറാണിയുടെ പിറന്നാള്‍. ഭര്‍ത്താവിനും ഇരട്ടക്കുട്ടികളായ ഉയിരിനൊപ്പവും ഉലഗത്തിനൊപ്പവുമാണ്…

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നടി നയന്‍താര. അടുത്തിടെ താരറാണി ബിസിനസിലേക്കും ചുവടുവച്ചിരുന്നു. ആഡംബര കാറുകളിലും, പ്രൈവറ്റ് ജെറ്റിലും സെറ്റിലെത്തിയാല്‍ കാരവാനിലും പറപറക്കുന്ന താരമാണ്. കഴിഞ്ഞ ദിവസമായിരുന്നു താരറാണിയുടെ പിറന്നാള്‍. ഭര്‍ത്താവിനും ഇരട്ടക്കുട്ടികളായ ഉയിരിനൊപ്പവും ഉലഗത്തിനൊപ്പവുമാണ് താരം 39ാം പിറന്നാള്‍ ആഘോഷിച്ചത്.

അതുമാത്രമല്ലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ജെറ്റിലും കാറിലും ഇരുന്ന് കാഴ്ച കാണുന്ന നയന്‍താരയെ അല്ല പിറന്നാള്‍ ദിനത്തില്‍ കണ്ടത്. സമൂഹത്തില്‍ ഉപജീവനത്തിനായി പൊരിവെയിലത്തു പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് തന്റെ കരുതല്‍ സ്പര്‍ശം എത്തിക്കുകയാണ് താരം ചെയ്തത്.

അടുത്തിടെ നയന്‍താര സാനിറ്ററി പാഡ് ബിസിനസിലേക്കും കടന്നിരുന്നു. സേലത്തെ ഒരു സംരംഭകയുമായി ചേര്‍ന്ന് ‘ഫെമി നയന്‍’ എന്ന പേരിലാണ് സാനിറ്ററി പാഡ് വിപണിയിലെത്തുന്നത്. ‘ഫെമി നയന്‍’ ബ്രാന്‍ഡിന്റെ പേരിലാണ് നയന്‍താര തന്റെ ജന്മദിനവും ആഘോഷിച്ചത്.

നയന്‍താരയുടെ ബ്രാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ പൊരിവെയിലത്ത് പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് കുടത്തണല്‍ സമ്മാനിച്ചിരിക്കുകയാണ് താരം. ‘ഫെമിനയന്‍’ ബ്രാന്‍ഡിന്റെ പേരില്‍ അതിന്റെ പ്രവര്‍ത്തകര്‍ തുറന്നയിടത്ത് ജോലി ചെയ്യുന്നവര്‍ക്ക് കുട സമ്മാനിക്കുന്ന ചിത്രങ്ങള്‍ സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്.

പൂക്കച്ചവടം, പച്ചക്കറി കച്ചവടം തുടങ്ങി വഴിയരികില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവര്‍ക്കാണ് സഹായം നല്‍കിയത്. കുടയൊടൊപ്പം സാനിറ്ററി പാഡിന്റെ ഓരോ പാക്കറ്റും സമ്മാനമായി നല്‍കിയിട്ടുണ്ട്.

കുടുംബത്തില്‍ ഇതായിരുന്നു നയന്‍താരയുടെ പിറന്നാള്‍ ആഘോഷം. കൂടെ പ്രിയതമന്‍ വിക്കിയും അരുമക്കുഞ്ഞുങ്ങളായ ഇരട്ടക്കുട്ടികള്‍ ഉയിരും ഉലകവും. കേക്ക് മുറിച്ചാണ് അവര്‍ പിറന്നാള്‍ കൊണ്ടാടിയത്

സഹപ്രവര്‍ത്തകരായ ഒട്ടേറെ താരങ്ങളാണ് നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. താരത്തിന്റെ 39-ാം ജന്മദിനമാണ് കഴിഞ്ഞത്. മക്കള്‍ പിറന്ന ശേഷമുള്ള നയന്‍താരയുടെ രണ്ടാമത് പിറന്നാള്‍ ആഘോഷമാണിത്