Connect with us

Hi, what are you looking for?

Film News

‘ഭാഗ്യയുടെ വിവാഹത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചി പൂവും വാഴനാരില്‍ കെട്ടിയത്’!! ഗുരുവായൂരിലെ ധന്യയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് സുരേഷ് ഗോപി

കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈകുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന അമ്മയുടെ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനും കുടുംബം മുന്നോട്ടു കൊണ്ടുപോകുവാനുമാണ് കുഞ്ഞിനെയുമെടുത്ത് ധന്യ പൂക്കച്ചവടത്തിന് ഇറങ്ങിയത്. സഹായിക്കാന്‍ മറ്റാരും തന്നെ ഇല്ലാത്തതിനാല്‍ കൈക്കുഞ്ഞിനെയും ജോലിയ്ക്ക് കൂട്ടാതെ നിവൃത്തിയില്ല. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടന്‍ സുരേഷ് ഗോപി സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി നേരിട്ടെത്തി ധന്യയെയും കുടുംബത്തിനെയും കണ്ടിരുന്നു. സുരേഷ് ഗോപിയെ കാണാന്‍ എത്തിയ ധന്യയും ഭര്‍ത്താവും കുഞ്ഞിനും ജീവിതത്തിലേക്ക് ഏറ്റവും സന്തോഷകരമായ വാര്‍ത്തയുമായാണ് സുരേഷ് ഗോപി എത്തിയത്. മകള്‍ ഭാഗ്യയുടെ വിവാഹത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചി പൂവും വാഴനാരില്‍ കെട്ടിയത് ജനുവരി പതിനാറാം തീയതി രാത്രി എത്തിച്ചു കൊടുക്കണമെന്നാണ് സുരേഷ് ഗോപി ധന്യയോട് പറഞ്ഞു.

അതിന് ആവശ്യമായ എന്ത് കാര്യവും തന്റെ ഭാഗത്തുനിന്ന് ചെയ്തു നല്‍കുമെന്നും താരം പറഞ്ഞു. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനും കുടുംബം മുന്നോട്ടു കൊണ്ടുപോകുവാനും വേണ്ടിയാണ് വഴിയോരത്ത് കുഞ്ഞുമായി ധന്യ മുല്ലപ്പൂ കച്ചവടം നടത്തിയിരുന്നത്.

റെയില്‍വേ സ്റ്റേഷനിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും സുമനസ്സുകളുടെ സഹായം കൊണ്ടാണ് കണ്ണന്റെ നടയില്‍ പൂ കച്ചവടം തുടങ്ങിയത്. വീട്ടുകാരെ എതിര്‍ത്ത് സനീഷുമായുള്ള വിവാഹം നടത്തിയതോടെ കുടുംബം കൈവിട്ടു. വിവാഹ ശേഷം സനീഷിന് ഹൃദ്രോഗം ഉണ്ടാവുകയും രണ്ട് ആന്‍ജിയോപ്ലാസ്റ്റിക് കഴിയുകയും ചെയ്തു. നിലവില്‍ ചികിത്സ തുടരുകയാണ്. സനീഷിന് ഒരു നേരത്തെ ആഹാരം നല്‍കാന്‍ പോലും പലപ്പോഴും പണം ഉണ്ടാകാറില്ലെന്ും ധന്യ പറഞ്ഞിരുന്നു.

പ്രണയ വിവാഹമായിരുന്നു ധന്യയുടേത്. വീട്ടുകാരെ എതിര്‍ത്ത് സനീഷിനെ വിവാഹം ചെയ്തതിനാല്‍ കുടുംബം കൈവിട്ടു. വിവാഹശേഷം സനീഷിന് ഹൃദ്രോഗം പിടിപ്പെട്ടു. രണ്ട് ആന്‍ജിയോപ്ലാസ്റ്റിയും കഴിഞ്ഞു. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഒരു നേരത്തെ ആഹാരത്തിന് പോലും പലപ്പോഴും പണം ഉണ്ടാവാറില്ല. നിത്യചെലവുകള്‍ക്കും മരുന്നിനും പണം കണ്ടെത്തുന്നതിനായാണ് പൂ കച്ചവടം നടത്തുന്നത്. കുഞ്ഞിനെ വെച്ച് കച്ചവടം പിടിക്കാനുള്ള ശ്രമമല്ലേ ഇതെന്ന് പലരും ചോദിക്കുന്നുണ്ടെന്ന് ധന്യ പറയുന്നു. ഒരിക്കലും ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ വെച്ച് വില പേശാന്‍ കഴിയില്ലെന്നാണ് കഴിയില്ലെന്നാണ് ധന്യയുടെ മറുപടി. സാഹചര്യം കൊണ്ട് മാത്രമാണ് താന്‍ കുഞ്ഞുമായി വഴിയോരത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

You May Also Like