പ്രിയദര്‍ശിനി രാംദാസായി നയന്‍താര- ലുക്ക് പുറത്തുവിട്ട് സംവിധായകന്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി…

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയന്‍താരയെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍രാജയാണ്. ചിത്രത്തില്‍ നിന്നുള്ള നയന്‍താരയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍. നയന്‍താരയ്‌ക്കൊപ്പമുള്ള പ്രധാന ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞെന്നും അടുപ്പിച്ച് മൂന്നാം തവണയാണ് നയന്‍താരയ്‌ക്കൊപ്പം ചിത്രം ചെയ്യുന്നതെന്നും മോഹന്‍രാജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/JayamRajaOfficial/posts/504555437702024

തനി ഒരുവനും വേലൈക്കാരനുമാണ് ഇതിന് മുമ്പ് മോഹന്‍രാജയും നയന്‍താരയും ഒന്നിച്ച ചിത്രങ്ങള്‍.കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. തമന്‍ ആണ് ഗോഡ്ഫാദറിന്റെ സംഗീത സംവിധാനം. നീരവ് ഷാ ഛായാഗ്രഹണം.