ഹണിമൂണ്‍ ആഘോഷിക്കേണ്ട സമയത്ത് ക്ഷേത്ര ദര്‍ശനങ്ങളില്‍ മുഴുകി നയന്‍സും വിക്കിയും!!! കാരണം ഇത്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഗ്‌നേശ് ശിവനും നയന്‍താരയും. ഹണിമൂണ്‍ ആഘോഷത്തിന്റെ തിരക്കിലാണ് താരങ്ങളിപ്പോളുള്ളത്. സാധാരണ വിദേശരാജ്യങ്ങളിലും മറ്റുമാണ് താരങ്ങളുടെ ഹണിമൂണ്‍ യാത്രകളുണ്ടാകാറുള്ളത്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നയന്‍സും വിക്കിയും. തീര്‍ത്തും ഭക്തിനിര്‍ഭരമാണ് ഇരുവരുടെയും…

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഗ്‌നേശ് ശിവനും നയന്‍താരയും. ഹണിമൂണ്‍ ആഘോഷത്തിന്റെ തിരക്കിലാണ് താരങ്ങളിപ്പോളുള്ളത്. സാധാരണ വിദേശരാജ്യങ്ങളിലും മറ്റുമാണ് താരങ്ങളുടെ ഹണിമൂണ്‍ യാത്രകളുണ്ടാകാറുള്ളത്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നയന്‍സും വിക്കിയും.

തീര്‍ത്തും ഭക്തിനിര്‍ഭരമാണ് ഇരുവരുടെയും ഹണിമൂണ്‍. ക്ഷേത്ര ദര്‍ശനത്തിന്റെ തിരക്കിലാണ് താരങ്ങള്‍. വിവാഹ ശേഷം തൊട്ടടുത്ത ദിനം തന്നെ എത്തിയത് തിരുപ്പതിയിലാണ്.

തിരുപ്പതിയില്‍ വച്ച് വിവാഹിതരാകണമെന്നായിരുന്നു താരങ്ങളുടെ ആഗ്രഹം. എന്നാല്‍ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്ത് വിവാഹം മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് നടത്തിയത്.

വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തിയിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു നയന്‍താര വിഗ്‌നേശിനൊപ്പം ആദ്യം എത്തിയിരുന്നത്.

നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ സ്ത്രീകള്‍ എത്തുന്നത്. ഈ ദിനം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

ഇപ്പോഴിതാ താരങ്ങള്‍ അനുഗ്രഹം തേടി ഷിര്‍ദി സായ് ബാബയെ കണ്ടിരിക്കുകയാണ്. സിദ്ധിവിനായക ക്ഷേത്രവും മഹാലക്ഷ്മി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇതിന്റെ ചിത്രങ്ങളും വിഗ്നേഷ് പങ്കുവച്ചിട്ടുണ്ട്.


വിവാഹത്തിന് മുന്‍പും സായ് ബാബയെ കാണാന്‍ ഇരുവരും എത്തിയിരുന്നു.
മൂകാംബികയിലും ശബരിമലയിലും വിഗ്‌നേശ് തനിച്ചും പോയിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും എത്തിയിരുന്നു.

ഇരുവരും കടുത്ത ഈശ്വര വിശ്വാസികളും ഭക്തരുമാണെന്നതാണ് ക്ഷേത്ര ദര്‍ശനങ്ങള്‍ക്ക് പിന്നിലുള്ള കാരണം. സമയം കിട്ടുമ്പോഴെല്ലാം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും പ്രാര്‍ഥിക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമാണെന്നും വിഗ്‌നേശ് ശിവന്‍ പറയുന്നു.