‘നയന്‍ ആന്‍ഡ് വിക്കി’ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സേവ് ദി ഡേറ്റ് എത്തി

ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന, താര ജോഡികള്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നു. തെന്നിന്ത്യ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേശ് ശിവന്റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇരുവരുടെയും സേവ് ദി ഡേറ്റ് കാര്‍ഡ് പുറത്തുവന്നിട്ടുണ്ട്. മോഷന്‍ പോസ്റ്റര്‍…

ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന, താര ജോഡികള്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നു. തെന്നിന്ത്യ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേശ് ശിവന്റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇരുവരുടെയും സേവ് ദി ഡേറ്റ് കാര്‍ഡ് പുറത്തുവന്നിട്ടുണ്ട്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് ഇരുവരുടെയും വിവാഹം. എന്നാല്‍ ഇത് സംബന്ധിച്ച് താരങ്ങള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. ചെന്നൈക്ക് അടുത്തുള്ള മഹാബലിപുരത്തിലുള്ള ഒരു സ്വകാര്യ നക്ഷത്ര ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരികയാണ് എന്നും, ഈ വിവാഹ ചടങ്ങില്‍ കോളിവുഡ്, ബോളിവുഡ്, ടോളിവുഡ് തുടങ്ങി വിവിധ മേഖലകളിലെ മുന്‍നിര താരങ്ങളും, സംവിധായകരും, നിര്‍മ്മാതാക്കളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

ഈ അടുത്ത ദിവസങ്ങളിലായി നയന്‍താരയും വിഘ്നേഷ് ശിവനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരുടേയും സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് താരങ്ങള്‍ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതല്‍’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. വിജയ് സേതുപതി റാംബോ എന്ന കഥാപാത്രമായും നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ക്രിക്കറ്റ് താരം ശ്രീശാന്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്.