പുഴുവിലെ സ്റ്റാര്‍…! ഈ ഒന്‍പതാം ക്ലാസുകാരന്റെ ആഗ്രഹം കേട്ടോ..?

നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചെത്തിയ പുഴു എന്ന സിനിമയുടെ ചര്‍ച്ചകള്‍ സിനിമാ അനുബന്ധ മേഖലകളിലും സോഷ്യല്‍ മീഡിയയിലും സജീവമായി നടക്കുകയാണ്. സവര്‍ണതയുടെ മുഖം നോക്കിയുള്ള അടിയായി പുഴു…

നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചെത്തിയ പുഴു എന്ന സിനിമയുടെ ചര്‍ച്ചകള്‍ സിനിമാ അനുബന്ധ മേഖലകളിലും സോഷ്യല്‍ മീഡിയയിലും സജീവമായി നടക്കുകയാണ്. സവര്‍ണതയുടെ മുഖം നോക്കിയുള്ള അടിയായി പുഴു മാറുമ്പോള്‍ മമ്മൂട്ടി, അപ്പുണ്ണി ശശി, പാര്‍വ്വതി എന്നിവരുടെ അഭിനയ മികവും പ്രശംസ നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു സ്റ്റാറിന്റെ വിശേഷങ്ങളും ആഗ്രഹങ്ങളുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പറഞ്ഞു വരുന്നത്, പുഴു എന്ന സിനിമയില്‍ മമ്മൂക്കയുടെ മകനായി അഭിനയിച്ച വസുദേവ് സജീഷ് എന്ന ബാലതാരത്തെ കുറിച്ചാണ്.

ഇതിന് മുന്‍പും പല സിനിമകളുടേയും ഭാഗമായി മാറിയ ഈ ബാലതാരം, അഭിനേതാക്കളുടെ ബാല്യകാലമുഖമായും സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുഴു എന്ന സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. പുഴു എന്ന സിനിമയുടെ കഥ തന്നോട് പറഞ്ഞിരുന്നില്ല എന്നാണ് വസുദേവ് പറയുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കോണ്‍ഷ്യസാവും എന്നതുകൊണ്ടാണ് സംവിധായിക രത്തീന അടക്കം ഈ തീരുമാനം എടുത്തത് എന്നാണ് താരം പറയുന്നത്. അപ്പോള്‍ എടുക്കുന്ന സീനുകള്‍ മാത്രമാണ് പറഞ്ഞു തരിക.

അത് എങ്ങനെയാണ് ചെയ്യുന്നത് എന്നും പറഞ്ഞു തരും. എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു, മമ്മൂക്ക എല്ലാം തനിക്ക് പറഞ്ഞു തരുമായിരുന്നു എന്നും വസുദേവ് പറയുന്നു. ഓഡീഷനിലൂടെയാണ് താന്‍ ഈ സിനിമയിലേക്ക് എത്തിയത്. അന്നും മമ്മൂട്ടിയുടെ മകനായിട്ടാണ് അഭിനയിക്കേണ്ടത് എന്നൊന്നും പറഞ്ഞിരുന്നില്ല. ആദ്യ ദിവസം വലിയ ടെന്‍ഷന്‍ ആയിരുന്നെങ്കിലും പിന്നീട് മമ്മൂക്കയുമായി വലിയ കൂട്ടായി എന്നാണ് താരം പറയുന്നത്.

സിനിമ തന്നെയാണ് തന്റെ പാഷന്‍ എന്നും വലിയ താരം ആകണമെന്നും പറഞ്ഞ താരം തനിക്കൊരു സംവിധായകന്‍ കൂടിയാകണം എന്ന ആഗ്രഹം കൂടി പങ്കുവെച്ചിരിക്കുകയാണ്. ഒന്‍പതാം ക്ലാസിലാണ് ഇപ്പോള്‍ വസുദേവ് പഠിക്കുന്നത്. ഒരു വലിയ ആക്ടറാകുക എന്നത് തന്നെയാണ് മോഹം എന്നും ഒപ്പം സംവിധാനം കൂടി ചെയ്യണം എന്നും ഈ ബാലതാരം പറയുന്നു.