നസ്രിയയുടെ സൗന്ദര്യത്തിനു പിന്നിലുള്ള രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ്…

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്, മലയാളത്തിൽ മാത്രമല്ല തമിഴിലും നസ്രിയ ഏറെ തിളങ്ങിയിരുന്നു. തമിഴിലും വളരെ മികച്ച പ്രതികാരമാണ് താരത്തിന് ലഭിച്ചത്, നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത്, ഫാദഫുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.

സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ നസ്രിയ വളരെ സജീവമായിരുന്നു, സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്,നസ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. വിവാഹ ശേഷം പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തിൽ കൂടിയാണ് നസ്രിയ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയത്. പിന്നീട് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. കൂടെ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി ആയിട്ടാണ് താരം  അഭിനയിച്ചത്, സോഷ്യൽ മീഡിയയിൽ ആരാധകർ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് നസ്രിയയുടെ ക്യൂട്ട് ലുക്കിനെ കുറിച്ചാണ്.’

പൊതുവേദിയിലും എല്ലാം വളരെ സുന്ദരി ആയിട്ടാണ് താരം എത്താറുള്ളത്, ഇപ്പോൾ അതിന്റെ പിന്നിൽ ഉള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്രാൻസെൻഡറും മേക്കപ്പ് ആർട്ടിസ്റ്റുമായ അവിനാഷ് ആണ് നസ്രിയയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ്. ഓരോ ചടങ്ങിലും നസ്രിയ എത്തുമ്പോൾ അതിന്റെ ക്രെഡിറ്റിന്റെ ഒരു പാതി പോകുന്നത് അവിനാഷിലേക്ക് ആണെന്ന് ആരാധകർ ഇപ്പോൾ പറയുന്നുണ്ട് .ഒരു ചടങ്ങിന് പോകാൻ നിൽക്കുന്ന നസ്രിയയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് പിങ്ക് ടോപ്പിന് അനുയോജ്യമായ രീതിയിൽ നിഷ്കളങ്കമായ മേക്കപ്പ് ലുക്കിൽ നിൽക്കുന്ന നസ്രിയയുടെ ഫോട്ടോയിൽ അവിനാഷ് കൂടെ നിൽക്കുന്നുണ്ട്. ഫഹദ്-നസ്രിയ കല്യാണത്തിന് നസ്രിയയെ മേക്കപ്പ് ചെയ്തത് അവിനാഷ് ആയിരുന്നു.

എന്നാൽ നസ്രിയയുടെ മേക്കപ്പ് ഓവർ ആയിരുന്നു എന്ന് പറഞ്ഞ് അവിനാഷിനെ സോഷ്യൽ മീഡിയ അന്ന് ട്രോളിയിരുന്നു. പിന്നീട് ഒരു ചടങ്ങിൽ എത്തി റിമി അവിനാഷിനെ ആരാധകർക്ക് വേണ്ടി പരിചയപെടുത്തിയിരുന്നു. തന്റെ സൗന്ദര്യം ഇത്രയേറെ വർധിപ്പിക്കാൻ കാരണം അവിനാഷ് ആണെന്നും മേക്കപ്പിന് പരിധിയില്ലെന്നും ആണ് റിമി അന്ന് പറഞ്ഞത്