ഇത് നസ്രിയയുടെയും ഫഹദിന്റേയും കുഞ്ഞാണോ…? ഒരു തമിഴ് ആരാധകന്റെ സംശയം!

നസ്രിയ ഫഹദിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.. കുഞ്ഞു വാവയെ കൈയ്യിലെടുത്തുകൊണ്ടുള്ള ഒന്നിലധികം ചിത്രങ്ങളാണ് നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. മിസ്സിംഗ് മൈ ചി ചോ.. എന്ന് കുറിച്ചാണ്…

നസ്രിയ ഫഹദിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.. കുഞ്ഞു വാവയെ കൈയ്യിലെടുത്തുകൊണ്ടുള്ള ഒന്നിലധികം ചിത്രങ്ങളാണ് നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. മിസ്സിംഗ് മൈ ചി ചോ.. എന്ന് കുറിച്ചാണ് നടി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നസ്രിയ ഈ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.. മലയാളത്തിന്റെ ക്യൂട്ട് നായിക എന്ന് അറിയപ്പെടുന്ന നസ്രിയയുടെ പുതിയ

ചിത്രങ്ങള്‍ കണ്ട് രണ്ട് ബേബികളും ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.. എന്നാല്‍ ഇത് ഫഹദിന്റേയും നസ്രിയയുടേയും കുഞ്ഞാണോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം.. തമിഴില്‍ ആണ് ഇയാള്‍ സംശയം ഉണര്‍ത്തി കമന്റ് പങ്കുവെച്ചത്.. ഇത് നസ്രിയ ഫഹദോടെ കൊഴന്തയാ..? എന്നായിരുന്നു കമന്റ്.. ഉടനെ ആ സംശയം അങ്ങ് തീര്‍ത്തുകൊടുത്ത് മറ്റൊരു

മറുപടി കമന്റും എത്തി.. ഇത് ഫഹദിന്റേയും നസ്രിയയുടേയും കുഞ്ഞ് അല്ലെന്നും.. അവര്‍ ഇതുവരെ ഒരു കുഞ്ഞും കുടുംബവുമായി കഴിയുന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്തിട്ടില്ല എന്നുമായിരുന്നു മറുപടി കമന്റ്.. നസ്രിയയുടെയും ഫഹദിന്റെയും കുടുംബത്തിലെ അംഗമാണ് ഈ കുഞ്ഞ്.. എന്തായാലും നടി പങ്കുവെച്ച ഈ ക്യൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു… വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയെങ്കിലും മലയാളത്തിലെ

പ്രിയദമ്പതികള്‍ ഇത് വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.. കരിയര്‍ ബില്‍ഡ് ചെയ്യുന്ന തിരക്കിലാണ് ഫഹദും നസ്രിയയും.. വിവാഹ ശേഷം കുറച്ച് ഇടവേള എടുത്തെങ്കിലും നസ്രിയയും ഇപ്പോള്‍ അഭിനയത്തിലേക്ക്

തിരിച്ചെത്തിയിരിക്കുകയാണ്.. വൈകാതെ തന്നെ മലയാളത്തില്‍ താരത്തിന്റെ പുതിയ സിനിമ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.