താളത്തിനൊത്ത് ചുവട് വെച്ച് അതിമനേഹര നൃത്തവുമായി ശിൽപബാലയും ഭർത്താവും; വീഡിയോ വൈറൽ

മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് ശിൽപബാല.സിനിമയിൽ ഒത്തിരി സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതാരമാണ് ശിൽപബാല. പലപ്പോഴായി സുഹൃത്തുകളുമായുള്ള ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെയ്ക്കാറുണ്ട്.കൂടാതെ ശിൽപയ്ക്ക് ഒരു സൗഹൃദ കൂട്ടായ്മ തന്നെയുണ്ട്.അതിലെ പ്രധാനികളാണ് ഭാവന,രമ്യ നമ്പീശൻ, മൃദുല മുരളി,ഷിഫ്‌ന,സയനോര…

മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് ശിൽപബാല.സിനിമയിൽ ഒത്തിരി സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതാരമാണ് ശിൽപബാല. പലപ്പോഴായി സുഹൃത്തുകളുമായുള്ള ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെയ്ക്കാറുണ്ട്.കൂടാതെ ശിൽപയ്ക്ക് ഒരു സൗഹൃദ കൂട്ടായ്മ തന്നെയുണ്ട്.അതിലെ പ്രധാനികളാണ് ഭാവന,രമ്യ നമ്പീശൻ, മൃദുല മുരളി,ഷിഫ്‌ന,സയനോര എന്നിവരാണ്.

പലപ്പോഴായി ശിൽപബാല സോഷ്യൽ മീഡിയയിൽ തന്റെ നൃത്ത വീഡിയോ പങ്ക് വെക്കാറുണ്ട്, ശിൽപബാലയെ പോലെ തന്നെ താരത്തിന്‌റെ ഭർത്താവ് വിഷ്ണുവും നർത്തകനാണ്. ഇപ്പോഴിതാ തിരുച്ചിദ്രമ്പലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും അതിമനേഹരമായി ചുവട് വെച്ചിരിക്കുന്നത്. ഗാനരംത്തിൽ ധനുഷും നിത്യമേനോനും ധരിച്ചിരിക്കുന്നതിന് സമാനമായ വേഷമാണ് ശിൽപബാലയും വിഷ്ണുവും ധരിച്ചിരിക്കുന്നത്.

ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ഈ പുതിയ വീഡിയോ. അടുത്തിലെ കടുവയിലെ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിനും ശിൽപയും വിഷ്ണുവും ചുവട് വെച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നർത്തരനാണെങ്കിൽ കൂടിയും പ്രൊഫഷണൽ ലൈഫിൽ ഡോക്ടറാണ് വിഷ്ണു.തിരക്കുകൾക്കിടയിലും ശിൽപയ്‌ക്കൊപ്പം നൃത്ത വീഡിയോകളിലും റീൽസിലുമ വിഷ്ണു എത്താറുണ്ട്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)