Film News

ഇരുപത്തിയേഴ് വയസായില്ലേ, ഇനിയെങ്കിലും കുറച്ച് പക്വത കാണിച്ചുകൂടേ….പൃഥ്വിരാജിനെ തള്ളിമാറ്റിയ നസ്രിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം….

രണ്‍വീര്‍സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് 83. കപില്‍ ദേവായി താരം എത്തുന്ന പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ഉയരുന്നത്.
. മലയാളത്തില്‍ പ്രിത്വി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ വരവിനായി പ്രിത്വി ഫാന്‍സ് കാത്തിരുന്നത്.

മലയാളത്തിലെ താരങ്ങള്‍ക്ക് വേണ്ടി കൊച്ചിയില്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. നസ്രിയ, വിജയ് ബാബു, അമല്‍ പോള്‍, സാനിയ അയ്യപ്പന്‍, സംയുക്ത മേനോന്‍ തുടങ്ങിയവരെല്ലാം ഷോ കാണാന്‍ എത്തിയിരുന്നു.

മികച്ചൊരു കലാസൃഷ്ടി എന്നതിനപ്പുറം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകും ഈ സിനിമയെന്നായിരുന്നു മാധ്യമങ്ങളോട് പ്രിത്വിയുടെ പ്രതികരണം.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പൃഥ്വിരാജിനെ മൈക്കിന് മുന്നില്‍ നിന്ന് തള്ളി മാറ്റി പൃഥ്വിയെ കളിയാക്കുന്ന നസ്രിയയുടെ വീഡിയോയാണ്. നസ്രിയയെ പൃഥ്വി എടീന്ന് ചിരിച്ചുകൊണ്ട് വിളിച്ച് അടിക്കാന്‍ കൈയ്യോന്നുമുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നസ്രിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്താണ് ഈ പെണ്ണ് കാണികുന്നതെന്നും, ഇരുപത്തിയേഴ് വയസില്ലേ കുറച്ച് പക്വത കാണിച്ചൂകൂടെ, ഇങ്ങനെയാണോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെരുമാറുന്നതെന്നും ഒക്കെയാണ് കമന്റുകള്‍.
എന്നാല്‍ നസ്രിയയുടെ കുസൃതി ചിലര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടിട്ടുമുണ്ട്.

 

 

 

 

 

Trending

To Top