Film News

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തി നീരജ്, ചിത്രങ്ങൾ പങ്കുവെച്ച് താരം

അടുത്തിടെ ആണ് നീരജ് മാധവൻ താൻ അച്ഛനായ കാര്യം പുറത്ത് വിട്ടത്, എന്നാൽ ഇതുവരെ കുഞ്ഞിൻറെ മുഖം ആരാധകരുമായി താരം പങ്കുവെച്ച് ഇല്ലായിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിരയിരിക്കുകയാണ് താരം, ചടങ്ങിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പുറത്ത് വിട്ടത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ചിത്രങ്ങൾ പങ്കു വച്ചത്. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയത്തിലേക്ക് ചുവടുറപ്പിക്കുന്നത്. പിന്നീട് അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കരാഹ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നീരജ് നായകനുമായി. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്‍റെ ഭാര്യ. 2018 ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചായിരുന്നു വിവാഹം,

ഇരുവരുടെയും രണ്ടാം രണ്ടാം വിവാഹ വാർഷികം കഴിഞ്ഞതിനു പിന്നാലെയാണ് അച്ഛനും അമ്മയുമായ സന്തോഷം അറിയിച്ചത്, വിവാഹശേഷം ദീപ്തിക്ക് നൽകിയ സർപ്രൈസ് രണ്ടാം വിവാഹവാര്ഷികത്തോടനുബന്ധിച്ചാണ് താരം പുറത്ത് വിട്ടത്, താരത്തിന്റെ വീഡിയോ എല്ലാവരും ഏറ്റെടുത്തിരുന്നു.

ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ച നീരജ് മാധവ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ്. ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് നീരജ് മാധവിന്റെ കരിയറിലെ ബ്രേക്ക് ആയത്. ഫാമിലി മാൻ എന്ന വെബ് സീരിസിലെ പ്രകടനവും നീരജിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 1983, സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി, ഒരു മെക്‌സിക്കൻ അപാരത, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളിലെ നീരജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Trending

To Top