ഫിറോസിന്റെ പേഴ്സണൽ കാര്യത്തിൽ ഇടപെട്ടപ്പോൾ ഫിറോസിന് പൊള്ളി, മറ്റുള്ളവരുടെ കാര്യത്തിൽ ആൾക്ക് ഇടപെടാം

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി…

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി ആയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി, ഇപ്പോൾ അഭിനയ തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം, എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി, ബിഗ്‌ബോസ് സീസണിലെ ഓരോ എപ്പിസോഡിനെക്കുറിച്ചും അശ്വതി റിവ്യൂ എഴുതാറുണ്ട്, അശ്വതി എഴുതുന്ന റിവ്യൂ ഏറെ ചർച്ച ചെയ്യാറുമുണ്ട്, പുതിയ എപിസോടിനെകുറിച്ച് അശ്വതി എഴുതിയ റിവ്യൂ വായിക്കാം

രമ്യ തിരിച്ചു വന്നതിൽ ഉള്ളുകൊണ്ട് വല്യ താൽപ്പര്യം ഒന്നുമില്ല ആർക്കും രമ്യ ഇറങ്ങിപ്പോയ ശേഷം ആരൊക്കെ എന്തൊക്കെ രമ്യയെ കുറിച് പറഞ്ഞിട്ടുണ്ട് എന്ന ടെൻഷനില്ലാണ് ചിലർ. രമ്യ-ഫിറോസ് വഴക്കിൽ ആരുടെ ഭാഗത്തു ന്യായം എന്നൊന്നും പറയാൻ തോന്നുന്നില്ല.വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യ തർക്കം ആയിരുന്നു.ഒരുകാര്യം ഉറപ്പാണ്, രമ്യ മണിക്കുട്ടനോട് സംസാരിക്കുന്ന കണ്ടപ്പോൾ മനസ്സിലായി തിരിച്ചു കയറിയിരിക്കുന്നത് വെറുതെ അല്ലാ. കറക്റ്റ് പ്ലാനിംങിലാണ്. അതെന്താ പൊളി ഫിറോസേ താങ്കളുടെ പേർസണൽ കാര്യത്തിൽ ഇടപെട്ടാൽ നോവുന്നുണ്ടോ? അപ്പോൾ താങ്കൾ വന്നത് മുതൽ ബാക്കിയുള്ളവരുടെ പബ്ലിക് കാര്യങ്ങളായിരുന്നോ കുത്തി സംസാരിച്ചുകൊണ്ടിരുന്നത്? കൊടുത്താൽ എവടെ കിട്ടും?? അതാണ്‌!!! നോമിനേഷൻ

:-ഫിറോസ് സജ്‌ന ഇല്ലാത്തൊരു നോമിനേഷൻ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല സന്ധ്യ ഇപ്പോളാണ് ആ വീട്ടിൽ ഉണ്ടെന്ന് തന്നെ അറിയുന്നത് എന്നിട്ടും ആക്റ്റീവ് അല്ലെന്നു പറയുന്നു അപ്പോൾ അനൂപ്, നോബി ചേട്ടൻ ഒക്കെ ഭയങ്കര ആക്റ്റീവ് ആണല്ലേ എല്ലാരേം പറ്റിച്ചു ബിഗ്‌ബോസ്!! ഇനി ടെൻഷൻ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനിൽ ഉണ്ടെന്നറിയാതെ. നോമിനേഷനിൽ കയറി എന്നറിയുമ്പോൾ ആണല്ലോ എല്ലാവരും ഓവർ പെർഫോമൻസ് ഈശ്വരാ!!!ദേ ഒരു വൈൽഡ് കാർഡ്!!ആരാ അത് അതൊരു വല്ലാത്ത സർപ്രൈസ് ആയിലോന്നൊക്കെ കരുതിയപ്പോൾ വീണ്ടും പറ്റിച്ചു ആരോ വന്നു ബൈക്ക് പാർക്ക്‌ ചെയ്തു താക്കോലും കൊടുത്തു പോയി സ്പോൺസർ ടാസ്കിനുള്ളത് ആയിരുന്നു.

 

ആ ടാസ്കിലും ട്വിസ്റ്റ്‌ റംസാനും അനൂപും വേണം മത്സരിക്കാൻ Well done Mr.സൈക്കോ ബിഗ്‌ബോസ് പെരേര അനൂപ് ആർക്കോ വേണ്ടി കളിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു മത്സരബുദ്ധിയില്ലാത്തപോലെ പക്ഷെ കൊടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ശരിയായി കളിച്ചതു അനൂപ് ആയിരുന്നു. അനൂപിന്റെ ടീം ജയിച്ചു.ഞാൻ ഞെട്ടി “Slow and steady wins the race”അല്ലെ സജ്‌ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ.. നല്ലപോലെ ചിന്തിച്ചു എല്ലാവരും വോട്ട് ചെയ്യുക ബി ബി പ്ലസ്സിന്റെ അവസാന ഭാഗത്തു കിടിലു പറഞ്ഞ കാര്യങ്ങൾ വളരെ കിറുകൃത്യം ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാർക്കും ഇപ്പോൾ ടെൻഷൻ ഉണ്ട് unexpected things are going to happen in coming days!!! Yes ഇത് കളിയല്ല… കളി തന്നെ!!