എന്റെ പാപ്പന്‍ ആയതിന് നന്ദി! സുരേഷ് ഗോപിയ്‌ക്കൊപ്പം നീത പിള്ള! അപ്പന്റെ മോളായി കലക്കിയെന്ന് ആരാധകര്‍

വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ ഒരു പോലീസ് വേഷം ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. പാപ്പന്‍ എന്ന സിനിമയിലൂടെ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇപ്പോഴിതാ സിനിമയില്‍ ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തിയ നീത പിള്ളയുടെ ഫേസ്ബുക്ക്…

വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ ഒരു പോലീസ് വേഷം ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. പാപ്പന്‍ എന്ന സിനിമയിലൂടെ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇപ്പോഴിതാ സിനിമയില്‍ ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തിയ നീത പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നീത പിള്ള. ‘സൂപ്പര്‍ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങള്‍..

എന്നാണ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നീത പിള്ള കുറിച്ചിരിക്കുന്നത്. ‘സൂപ്പര്‍ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങള്‍. സുരേഷ് ഗോപി സാര്‍, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവര്‍ത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പന്‍ ആയതിന് നന്ദി. ഒരുപാട് സ്‌നേഹം.. എന്നാണ് നടി കുറിച്ചിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി മിന്നിച്ചപ്പോള്‍ വിന്‍സി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തിലാണ് നീത പിള്ള എത്തിയത്.

തീയറ്ററില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു നീതയുടേത്. പാപ്പനല്ല പാപ്പന്റെ മോളാണ് പാപ്പനെ തിയേറ്ററില്‍ നില നിര്‍ത്തുന്നത്… പാപ്പന്‍ സിനിമയില്‍ നിങ്ങള്‍ ആണ് തകര്‍ത്തത്. സൂപ്പര്‍ IPS ഓഫീസര്‍, അപ്പന്റെ മോളായി കലക്കി, നീ ഭാഗ്യവതി.. സൂപ്പര്‍, സിനിമയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച നീതയ്ക്ക് അഭിനന്ദനങ്ങള്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ വരട്ടെ.. എന്നെല്ലമാണ് നീത പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയിലായി വരുന്ന കമന്റുകള്‍.

ജൂലൈ 29നായിരുന്നു സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാപ്പന്‍ തിയറ്ററുകളില്‍ എത്തിയത്. സലാം കാശ്മീരിന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് ഒരുമിച്ച് എത്തിയ ചിത്രം, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് പോലും പോയ സിനിമയായി മാറി. സുരേഷ് ഗോപി ചിത്രങ്ങളുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ആണ് പാപ്പന് ലഭിച്ചത്.. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ സിനിമ 11 കോടി കടന്നിരുന്നു.