500 കോടി മുതല്‍ മുടക്കില്‍ എത്തുന്ന പുതിയ ചിത്രത്തില്‍ രാമനായി പ്രഭാസ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിനെ നായകനാക്കി ഓം റാവത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണം അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 500…

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിനെ നായകനാക്കി ഓം റാവത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണം അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം എത്തുന്നനെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ ശ്രദ്ധയാണ് ചിത്രം നേടിയെടുത്തത്.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴി മാറ്റിയും ചിത്രമെത്തും.

Bahubali.jp
 

പ്രഭാസിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ ബാഹുബലി ഒന്നിന് 180, രണ്ടാം ഭാഗത്തിന് 250 കോടിയുമായിരുന്നു മുതല്‍ മുടക്ക്. അതേസമയം ആദിപുരിഷിന് പ്രിന്റിംഗിനും പബ്ലിസിറ്റിക്കും പുറമെ 500 കോടിയാണ് ചിലവ്.

രാമനായാണ് പ്രഭാസ് ചിത്രത്തില്‍ എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. കൃതി സനോണ്‍, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൃതി സനോണ്‍ സീതയായി വേഷമിടുമ്പോള്‍ സണ്ണി സിംഗ് ആണ് ലക്ഷ്മണന്റെ വേഷത്തിലെത്തുക. ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത് , പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സചേത് പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Bahubali
 

രാധേ ശ്യാമാണ് പ്രഭാസ് നായകനായ അവസാന ചിത്രം. രാധ കൃഷ്ണ കുമാര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ നായിക പൂജ ഹെഗ്ഡെയാണ്. പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്ഡെ എത്തുക.

ഹസ്തരേഖ വിദഗ്ദ്ധനായ ‘വിക്രമാദിത്യ’നെന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് ‘രാധേ ശ്യാമി’ലുള്ളത്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.