സ്പോർട്സ് ഡ്രാമയുമായി മാധവനും സിദ്ധാർഥും; നായിക നയൻതാര

മാധവനും സിദ്ധാർഥും സ്പോർട്സ് ഡ്രാമ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ആയുധ എഴുത്ത്’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരു താരങ്ങളും മറ്റൊരു തമിഴ് ചിത്രത്തിനായി ഒന്നിക്കാൻ പോവുന്നത്. 2004ൽ എത്തിയ ചിത്രമായിരുന്നു…

മാധവനും സിദ്ധാർഥും സ്പോർട്സ് ഡ്രാമ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ആയുധ എഴുത്ത്’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരു താരങ്ങളും മറ്റൊരു തമിഴ് ചിത്രത്തിനായി ഒന്നിക്കാൻ പോവുന്നത്. 2004ൽ എത്തിയ ചിത്രമായിരുന്നു ആയുധ എഴുത്ത്. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയാണ്.

നിർമ്മാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് പുതിയ ചിത്രം. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ എന്നാണ് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.’ദ ടെസ്റ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അതേ സമയം സിദ്ധാർത്ഥും മാധവനും ബോളിവുഡ് ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും ഒന്നിച്ചിരുന്നു. നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നയൻതാര. ‘ലേഡി സൂപ്പർസ്റ്റാർ 75’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ അനുഗ്രഹത്തോടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്