Connect with us

Hi, what are you looking for?

Film News

‘ഏറ്റവും പെര്‍ഫെക്ഷനോടെ തന്നെ അദ്ദേഹം സ്‌ക്രീനില്‍ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു’

കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്ന ചിത്രമാണ്. മഹാപ്രളയത്തിനെ വെള്ളിത്തിരയിലെത്തിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. കേരളം കണ്ട മഹാപ്രളയമാണ് സിനിമയുടെ കഥ. പ്രളയത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ..കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ… മലയാളം പോലൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് അതിന്റെ ഏറ്റവും പെര്‍ഫെക്ഷനോടെ തന്നെ അദ്ദേഹം സ്‌ക്രീനില്‍ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ദാസ് അഞ്ചലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

2018 – ജൂഡ് ആന്റണി ജോസഫ് മൂവി….
ഈ അടുത്ത കാലത്തു ഇറങ്ങാന്‍ പോകുന്ന മലയാള സിനിമകളില്‍ ഏറ്റവും പ്രതീക്ഷയുള്ള….. തിയേറ്ററില്‍ തന്നെ കാണണം എന്നാഗ്രഹമുള്ള ചിത്രം….. ജൂഡ് ആന്റണി ഈ സിനിമ പ്രഖ്യാപിക്കുന്ന സമയത്ത്…. ഇത് നടക്കുമോ എന്ന് പോലും പ്രതീക്ഷ ഇല്ലായിരുന്നു……കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ… മലയാളം പോലൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് അതിന്റെ ഏറ്റവും പെര്‍ഫെക്ഷനോടെ തന്നെ അദ്ദേഹം സ്‌ക്രീനില്‍ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു…..
വലിയ രീതിയില്‍ പബ്ലിസിറ്റിയും മാര്‍ക്കറ്റും ചെയ്തു വേള്‍ഡ് വൈഡ് ലെവലില്‍ തന്നെ സിനിമ റിലീസ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു….ഒരു യൂണിവേഴ്‌സല്‍ കണ്ടന്റ് ഉള്ള ചിത്രമാണ്…അന്ന് കണ്ട് മനസ് മരവിച്ചു പോയ കാഴ്ചകളും….സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ കാഴ്ചകളും വീണ്ടും ഒരിക്കല്‍ കൂടെ കാണാന്‍……
മെയ് 5- ന് റിലീസ് ചെയ്യുന്ന ‘ 2018’.

വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ജോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു ആദ്യം പേര് നല്‍കിയിരുന്നത്. പിന്നീടാണ് ഇത് 2018 ആക്കി മാറ്റിയത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, സംഗീതം- നോബിന്‍ പോള്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറയിലുള്ളവര്‍.

You May Also Like