പുതുമുഖങ്ങളുമായി പ്രിയദർശൻ; മരക്കാർ പോലൊരു ഹിറ്റ് ആയിരിക്കുമെന്ന് ആരാധകർ

പ്രിയദർശൻ യുവതാരങ്ങളെ അണിനിരത്തി പുതിയ ചിത്രം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മരക്കാർ അറിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന് ശേഷമാണ് പ്രിയദർശന്റെ പുതിയ ചിത്രം യുവതാരങ്ങളെ വച്ച് നിർമ്മിക്കുവാൻ തീരുമാനിച്ചത്. ചിത്രത്തിൽ യുവതാരങ്ങളായ ഷൈൻ ടോം…

പ്രിയദർശൻ യുവതാരങ്ങളെ അണിനിരത്തി പുതിയ ചിത്രം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മരക്കാർ അറിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന് ശേഷമാണ് പ്രിയദർശന്റെ പുതിയ ചിത്രം യുവതാരങ്ങളെ വച്ച് നിർമ്മിക്കുവാൻ തീരുമാനിച്ചത്. ചിത്രത്തിൽ യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും ഷെയിൻ നിഗവും ആയിരിക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ ആരാധകർക്കിടയിൽ വന്ന് തുടങ്ങിയത് പ്രിയദർശനും ഷെയിനിനും നിർമ്മാതാവ് ബാദുഷയ്ക്കും ഒപ്പമുള്ള ചിത്രം ഷൈൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്. ഇവർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ‘റോളിങ് സൂൺ’ എന്നും താരം കുറിച്ചിരുന്നു.

ഇതോടെയാണ് പ്രിയദർശൻ സിനിമ ചെയ്യുകയാണെന്ന വാർത്തകൾ വീണ്ടും എത്തിയത്. എന്തായാലും ഷെയിനിന്റെ പോസ്റ്റ് എത്തിയതോടെ വലിയ സന്തോഷത്തിലാണ് മലയാള സിനിമ പ്രേമികൾ. മരക്കാറിന്റെ ഹിറ്റ് പോലൊരു ഹിറ്റ് ചിത്രം തന്നെയാകും ഇത് എന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ത്രില്ലർ ചിത്രമായിരിക്കും ഇത്. പ്രിയദർശൻ തന്നെയാകും ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം എം. ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയ ആന്തോളജി സിനിമയാണ് പ്രിയദർശൻ ഒരുക്കുന്ന പുതിയ സിനിമ. ഇതിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മോഹൻലാൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ജൂലൈ ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ ത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.