പ്രാണപ്രിയന്‍ ചാള്‍സ് ശോഭരാജ്!! ജയിലില്‍ നിന്നെത്തുന്നതും കാത്ത് നിഹിത! അപൂര്‍വ്വ പ്രണയം

കഴിഞ്ഞ ദിവസമാണ് സീരിയല്‍ കില്ലറായ ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ബിക്കിനി കില്ലര്‍ എന്നറിയപ്പെടുന്ന 78 കാരനായ ചാള്‍സ് ശോഭരാജ് പ്രായാധിക്യമെന്ന പഴുതിലൂടെയാണ് രക്ഷപ്പെടുന്നത്. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനാണ് സുപ്രീംകോടതിയുടെ…

കഴിഞ്ഞ ദിവസമാണ് സീരിയല്‍ കില്ലറായ ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ബിക്കിനി കില്ലര്‍ എന്നറിയപ്പെടുന്ന 78 കാരനായ ചാള്‍സ് ശോഭരാജ് പ്രായാധിക്യമെന്ന പഴുതിലൂടെയാണ് രക്ഷപ്പെടുന്നത്. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനാണ് സുപ്രീംകോടതിയുടെ ഉത്തരവിട്ടിരിക്കുന്നത്.

ചാള്‍സിന്റെ മോചനവര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇയാളുടെ പൂര്‍വചരിത്രം തേടുകയാണ് സോഷ്യല്‍ മീഡിയ. കുപ്രസിദ്ധമായ ക്രിമിനല്‍ ജീവിതവും ഒപ്പം ചാള്‍സ് ശോഭരാജിന്റെ പ്രണയ ജീവിതവുമെല്ലാം ആണ് ശ്രദ്ധേയമാകുന്നത്.

1972 നും 1976 നും ഇടയില്‍ രണ്ടു ഡസനിലധികം വരുന്ന വിനോദസഞ്ചാരികളെയാണ് സര്‍പ്പന്റ് എന്ന അപരനാമമുള്ള ഇയാള്‍ കൊലപ്പെടുത്തിയത്. ചാള്‍സിന്റെ ക്രൂരകൃത്യങ്ങളോരോന്നും അറിഞ്ഞിട്ടും ജീവിത സഖിയായ നിഹിത ബിശ്വാസ് ആണ് വാര്‍ത്തകളില്‍ നിറയുന്നത്.

വളരെ ചെറിയ പ്രായത്തിലാണ് ചാള്‍സ് ശോഭരാജ് നിഹിതയെ വിവാഹം കഴിക്കുന്നത്. അന്ന് ചാള്‍സിന് 64ഉം നിഹിത ബിശ്വാസിന് 21ഉം ആയിരുന്നു പ്രായം. ചാള്‍സിന്റെ അഭിഭാഷകന്റെ മകളായിരുന്നു നിഹിത. ജയിലില്‍ വച്ചാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2008ലായിരുന്നു വിവാഹം. ചാള്‍സിന്റെ അവിശ്വസനീയമായ വ്യക്തിത്വമാണ് പ്രണയമുണ്ടാക്കിയതെന്ന് നിഹിത പറഞ്ഞിരുന്നു.

അതേസമയം, ചാള്‍സ് നിഷ്‌കളങ്കനായ വ്യക്തിയാണെന്നും കൊലപാതകത്തിലൊന്നുപോലും അയാള്‍ ചെയ്തതല്ലെന്നുമാണ് ഇന്നും നിഹിത വിശ്വസിക്കുന്നത്. 2017 ല്‍ ചാള്‍സിന് ഹൃദയശസ്ത്രക്രിയ നടത്തിയപ്പോള്‍ നിഹിത രക്തം ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് സീസണ്‍ 5 ല്‍ നിഹിത പങ്കെടുത്തിരുന്നു, അന്നും ചാള്‍സ് കുറ്റവാളിയാണെന്ന് കരുതുന്നില്ല എന്നായിരുന്നു നിഹിത പറഞ്ഞിരുന്നത്. ശോഭരാജ് ജയിലില്‍ നിന്ന് പുറത്തുവരുന്നത് കാത്തിരിക്കുകയാണ് നിഹിത എന്നാണ് റിപ്പോര്‍ട്ടുകള്‍.