കുലസ്ത്രീകള്‍ക്കും കുലപുരുഷന്മാര്‍ക്കും മറുപടിയുമായി നിമിഷ എത്തി…! ഫോട്ടോകള്‍ വൈറല്‍!!

ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്ന നിമിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്നാറില്‍ തന്റെ സുഹൃത്തുക്കളായ ജാസ്മിന്‍, ഡെയ്‌സി എന്നിവര്‍ക്കൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് നിമിഷ. ഇപ്പോഴിതാ താരത്തിന്റെ…

ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്ന നിമിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്നാറില്‍ തന്റെ സുഹൃത്തുക്കളായ ജാസ്മിന്‍, ഡെയ്‌സി എന്നിവര്‍ക്കൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് നിമിഷ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഷോട്‌സ് ധരിച്ചെത്തിയ താരം, ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് ചര്‍ച്ചയാകുന്നത്.

എന്റെ ഷോട്‌സിന്റെ നീളം കണ്ട് കുലസ്ത്രീകള്‍ക്കും കുല പുരുഷന്മാര്‍ക്കും ഭ്രാന്താകും എന്നാണ് നിമിഷ പുത്തന്‍ ഫോട്ടോകള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്. അതിന് ഒരു കാരണവും ഉണ്ട്. ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറില്‍ നിന്ന് പുറത്തായി എങ്കിലും വീട്ടില്‍ നിലവിലുള്ള മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് നിമിഷയുടേത്. കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സില്‍ നടന്ന ബിഗ്ഗ് ബോസ്സ് കാള്‍ സെന്റര്‍ ടാസ്‌കിലും നിമിഷയെ കുറിച്ചും ഇവരുടെ വസ്ത്ര ധാരണത്തെ കുറിച്ചും വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ താരം തന്റെ ഷോട്‌സ് ധരിച്ചുള്ള ഫോട്ടോകളുമായി എത്തിയിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് ഹൗസില്‍ വെച്ച് ലക്ഷ്മി പ്രിയ നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി പ്രിയയും റിയാസും തമ്മില്‍ വാഗ്വാദം നടന്നത്.. ഇതിന് ശേഷം താന്‍ ഗെയിം ഗെയിമായിട്ടാണ് കണ്ടത് എന്നും അവിടെ വെച്ച് നടന്ന നല്ലതല്ലാത്ത സംഭവങ്ങളെല്ലാം ആ വാതിലിന് അപ്പുറം തന്നെ ഉപേക്ഷിച്ചാണ് വന്നതെന്നും പറഞ്ഞ നിമിഷ..

 

View this post on Instagram

 

A post shared by Nimisha PS (@legally__.brunette)

തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഇപ്പോഴും അവിടെ സംസാരങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോകളിലൂടെയും, വസ്ത്രധാരണം തന്റെ ഇഷ്ടമാണെന്നും അതില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശം ഇല്ലെന്നും വിളിച്ചു പറയുകയാണ് നിമിഷ.