അമ്മയെ പൊന്നുപോലെ നോക്കുന്നു ഗോപീസുന്ദറിന്റെ ആണ്‍മക്കള്‍; അച്ഛന്റെ സ്വഭാവം കിട്ടാതിരുന്നത് ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ

ഗോപീ സുന്ദറും അമൃതയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ട് തകര്‍ക്കുമ്പോള്‍ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ കുടുംബ വിശേഷങ്ങള്‍ക്കാണ് കയ്യടി മുഴുവന്‍. ഇരുവരും അധിക നാള്‍ ഒന്നിച്ച് കഴിഞ്ഞിരുന്നില്ല. ഗോപി സുന്ദറും ഭാര്യയും…

ഗോപീ സുന്ദറും അമൃതയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ട് തകര്‍ക്കുമ്പോള്‍ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ കുടുംബ വിശേഷങ്ങള്‍ക്കാണ് കയ്യടി മുഴുവന്‍. ഇരുവരും അധിക നാള്‍ ഒന്നിച്ച് കഴിഞ്ഞിരുന്നില്ല.

ഗോപി സുന്ദറും ഭാര്യയും അധികം നാള്‍ ഒന്നിച്ചു ജീവിച്ചില്ല എങ്കിലും വിവാഹ ബന്ധം വേര്‍പെടുത്തിയ അതിനു ശേഷം ഗോപി സുന്ദര്‍ ഉടന്‍തന്നെ അഭയയുമായി ലിവിങ് ടുഗദര്‍ തുടങ്ങി. ഭര്‍ത്താവ് കൂടെയില്ലെങ്കിലും ഇപ്പോള്‍ മറ്റൊരാളെ കണ്ടെത്താതെ ഗോപീ സുന്ദറിന്റെ മക്കളുമായി സുഖമായി ജീവിക്കുകയാണ് ആദ്യ ഭാര്യ പ്രിയ.

രണ്ട് ആണ്‍മക്കള്‍ ആയിരുന്നു പ്രിയയ്ക്കും ഗോപി സുന്ദറിനും ജനിച്ചത്. എന്റെ രണ്ടു മക്കളും എന്റെ ഇടവും വലവും തന്നെയാണെന്ന് പ്രിയ പറയുന്നു. അവര്‍ രണ്ടുപേരും തന്നെയാണ് എന്റെ സുരക്ഷിതത്വം.

കാണാനും അച്ഛന്റെ മുഖച്ഛായയുള്ള അച്ഛന്റെ എല്ലാ സ്വഭാവവും, അച്ഛന്റെ കഴിവുകളും ഉള്ള മക്കളാണ് അവരെന്ന് പ്രിയ എടുത്തു പറയുന്നു. രണ്ടുപേര്‍ക്കും പാടാന്‍ കഴിവുണ്ട്. ഞാന്‍ എന്റെ മക്കളെ പൊന്നു പോലെ നോക്കുന്നുണ്ട്. അവര്‍ക്ക് എന്നെപ്പോലെ തന്നെ അവരുടെ അച്ഛനെയും വളരെ ഇഷ്ടമാണെന്നും ഈ ഘട്ടത്തിലും പ്രിയ പറഞ്ഞുവെക്കുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ കാമുകിമാരുമായി കുഞ്ഞു കളിച്ചു കൊണ്ടിരിക്കുന്ന ഗോപീ സുന്ദറിന് ഇത്രയും വലിയ രണ്ട് ആണ്‍ മക്കളാണ് ഉള്ളത് എന്ന് അറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടി. ഗോപി സുന്ദറിന്റെ രണ്ട് ആണ്‍ മക്കളുടെയും ആദ്യ ഭാര്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ടു മക്കള്‍ക്കും പാടാന്‍ ഉള്ള കഴിവുണ്ട്. എന്നാല്‍, അച്ഛന്റെ കഴിവുണ്ട് എന്ന് പറഞ്ഞത് മാത്രം തിരുത്തപ്പെടണമെന്ന് ആവശ്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.അച്ഛന്‍ തള്ളിക്കളഞ്ഞിട്ടും അമ്മയെ പൊന്നു പോലെ നോക്കുന്ന ആ കുഞ്ഞുങ്ങള്‍ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി.