ഗ്ലാമറസ് ലുക്കില്‍ നിമിഷ സജയന്‍..! താരം ഇപ്പോള്‍ എവിടെയാണെന്നോ?

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതിനെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നതിലും നിമിഷ സജയന്‍ എന്ന നടിയ്ക്കുള്ള കഴിവാണ് സിനിമാ പ്രേമികള്‍ക്ക് താരത്തെ ഏറെ പ്രിയങ്കരിയാക്കുന്നത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേക്കും ചിറക് വിരിച്ച് പറക്കുന്ന നടി…

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതിനെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നതിലും നിമിഷ സജയന്‍ എന്ന നടിയ്ക്കുള്ള കഴിവാണ് സിനിമാ പ്രേമികള്‍ക്ക് താരത്തെ ഏറെ പ്രിയങ്കരിയാക്കുന്നത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേക്കും ചിറക് വിരിച്ച് പറക്കുന്ന നടി നിമിഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് നിമിഷ സജയന്‍ ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്..

പങ്കുവെച്ച ഫോട്ടോകളിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് നിമിഷ.. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.. നിലവില്‍ ഇംഗ്ലണ്ടില്‍ ആണ് പ്രിയനടി ഇപ്പോള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്. സൈറബാനു എന്ന ചിത്രത്തില്‍ ആണ് അരങ്ങേറ്റം എങ്കിലും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന

ചിത്രത്തിലൂടെയാണ് നിമിഷ മലയാളത്തില്‍ പ്രശസ്തയായത്. പിന്നീട് നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് നടി വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.. ഇപ്പോഴിതാ മലയാളത്തിന് പുറമെ മറാത്തി ഭാഷയിലും അരങ്ങേറ്റം കുറിയ്ക്കുകയാണ് നിമിഷ.. ഒരു തെക്കന്‍ തല്ല് കേസിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.. ഹിന്ദി ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളും നിമിഷ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.