‘വണ്ടി പുക വണ്ടി, വരുന്നതിന്റെ മുമ്പേ’; ക്യൂട്ട് ലുക്കില്‍ നിരഞ്ജനയുടെ ഫോട്ടോഷൂട്ട്

കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി നിരഞ്ജന അനൂപിനെ. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ലോഹത്തിന് ശേഷം C/O സൈറ ബാനു, പുത്തന്‍ പണം,…

കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി നിരഞ്ജന അനൂപിനെ. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം.

ലോഹത്തിന് ശേഷം C/O സൈറ ബാനു, പുത്തന്‍ പണം, ഗൂഢാലോചന തുടങ്ങിയ പടങ്ങളിലും നടി അഭിനയിച്ചു. ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് നിരഞ്ജനയ്ക്ക് ലഭിച്ചത്.

അനൂപ് മേനോന്‍ നായകനായ കിങ് ഫിഷാണ് നിരഞ്ജനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വണ്ടി പുക വണ്ടി, വരുന്നതിന്റെ മുമ്പേ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. വൈറ്റ് കളര്‍ ഷര്‍ട്ടും ഡെനിം ബ്ലൂ പാന്റിലുമെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.