Film News

‘വിനീത് ശ്രീനിവാസന്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്യാരക്ടര്‍’

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായാണു വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മുകുന്ദനുണ്ണി ഇയാള്‍ ശരിക്കും സൈക്കോ ആണോ അതോ വളരെ ദുഷ്ടനായ വക്കീലാണോ’ എന്നു പറഞ്ഞാണ് പ്രണവ് മോഹന്റെ കുറിപ്പ് ആരംഭിക്കുന്നത്.

നന്മ………മനസ്സാക്ഷിക്കുത്ത്……. സ്‌നേഹം…….ഇങ്ങനെ മനുഷ്യന് വേണ്ട ഒരു ഗുണവും ഇല്ലാത്ത കറുത്ത കുപ്പായമണിഞ്ഞ് കറുത്ത മനസ്സുള്ള ഒരു മനുഷ്യന്‍ അതാണ് മുകുന്ദന്‍ ഉണ്ണി…..
വിനീത് ശ്രീനിവാസന്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്യാരക്ടര്‍……. ശത്രു ആയാലും കൂടെ നില്‍ക്കുന്നര്‍ ആയാലും ഒരുപോലെ പണി കൊടുക്കുന്ന കൂര്‍മ്മ ബുദ്ധിയുള്ളവന്‍?? ഇതുവരെ മലയാളത്തില്‍ ആരും പറയാത്ത അല്ലെങ്കില്‍ ആരും ട്രൈ ചെയ്യാത്ത ഒരു വക്കീല്‍ കഥ…..വളരെ രസകരമായി ആളുകളിലേക്ക് എത്തിക്കാന്‍ അഭിനവ് സുന്ദര്‍ എന്ന പുതുമുഖ സംവിധായകന് കഴിഞ്ഞിട്ടുണ്ട്…… ആദ്യം മുതല്‍ അവസാനം വരെ വക്കീലിനെ നമ്മള്‍ വെറുത്തു പോകും എങ്കിലും ക്ലൈമാക്‌സില്‍ അയാള്‍ ആണ് ശരി എന്ന് നമ്മളില്‍ പലര്‍ക്കും തോന്നിപ്പോകാം അതാണ് ഈ സിനിമയുടെ വിജയവുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, വിഎഫ്എക്‌സ് : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്

Trending

To Top