‘സന്തൂര്‍ മമ്മി’ നിത്യയുടെ ഫോട്ടോകള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ!

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ നടി നിത്യാ ദാസ്. വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്ന താരത്തിന്റെ പുത്തന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.…

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ നടി നിത്യാ ദാസ്. വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്ന താരത്തിന്റെ പുത്തന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. മകളുടെ പിറന്നാള്‍ ദിനത്തില്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മകളുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ കൂട്ടുകാരികളും എത്തിയിരുന്നു..

പിറന്നാളുകാരി അവളുടെ കൂട്ടുകാരികള്‍ക്കൊപ്പം എന്നാണ് നിത്യ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. മകളുടെ പിറന്നാളിന് സ്റ്റൈലിഷായി എത്തിയ നിത്യയുടെ ഫോട്ടോ കണ്ട് ഇതില്‍ ആരാണ് അമ്മ.. ആരാണ് മകള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതോടൊപ്പം നിത്യയുടെ മകള്‍ക്ക് പിറന്നാള്‍ ആശംസകളും ആരാധകര്‍ അറിയിക്കുന്നുണ്ട്. സന്തൂര്‍ മമ്മി എന്നാണ് നിത്യയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇതിന് മുന്‍പും മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും റീല്‍സ് വീഡിയോകളും പങ്കുവെച്ച് നിത്യദാസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

വളരെക്കാലം സിനിമയില്‍ നിന്ന് മാറി നിന്ന നിത്യയെ പിന്നീട് മകള്‍ക്കൊപ്പം ഡാന്‍സ് വീഡിയോസിലാണ് ആരാധകര്‍ കണ്ടത്… ഇവയെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു… പിന്നീട് താരം ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി.. ശേഷമാണ് വീണ്ടും സിനിമയിലേക്കും തിരിച്ചെത്തിയത്.. പള്ളിമണി എന്ന ചിത്രത്തിലാണ് നിത്യ അഭിനയിച്ചത്..

ഇതൊരു ഹൊറര്‍ മൂവിയാണ്. നിത്യദാസിനൊപ്പം ശ്വേത മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. നിത്യയുടെ തിരിച്ചു വരവില്‍ മലയാളി പ്രേക്ഷകരും വലിയ സന്തോഷത്തിലാണ്.. ഇനിയും ഒരുപാട് സിനിമകളില്‍ താരത്തെ കാണാന്‍ സാധിക്കുമെന്നാണ് അവരും പ്രതീക്ഷിക്കുന്നത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)