‘ഈ ഹോട്ടലിന്റെ മുന്നിലെത്തുമ്പോഴെല്ലാം ‘ഷെര്‍ലക് ടോംസി’ന്റെ ആ ‘സാഹസകൃത്യം’ മനസ്സില്‍ തെളിയും’ കുറിപ്പ്

മലയാളികള്‍ ഏറ്റെടുത്ത ചിത്രമാണ് ബിജു മേനോന്‍ നായകനായെത്തിയ ‘ഷെര്‍ലക് ടോംസ’് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന ഭാഗം ചിത്രീകരിച്ച ഹോട്ടലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ‘അങ്കമാലി വഴി യാത്ര ചെയ്യുമ്പോ ഈ…

മലയാളികള്‍ ഏറ്റെടുത്ത ചിത്രമാണ് ബിജു മേനോന്‍ നായകനായെത്തിയ ‘ഷെര്‍ലക് ടോംസ’് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന ഭാഗം ചിത്രീകരിച്ച ഹോട്ടലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ‘അങ്കമാലി വഴി യാത്ര ചെയ്യുമ്പോ ഈ ഹോട്ടലിന്റെ മുന്നിലെത്തുമ്പോഴെല്ലാം ‘ഷെര്‍ലക് ടോംസി’ന്റെ ആ ‘സാഹസകൃത്യം’ മനസ്സില്‍ തെളിയും.. ഇന്നും ആ വഴി ഒരു യാത്രയുണ്ടായിരുന്നു.. കഷ്ടിച്ചൊരു എട്ടൊമ്പതടി നീളത്തിലും കൂടിപ്പോയാലൊരു രണ്ടരയടി വീതിയിലുമുള്ള ഒരു പ്രതലത്തില്‍, അതും ആകാശത്തിനും ഭൂമിക്കുമിടയിലായൊരു പോയിന്റില്‍ തന്റെ നായക കഥാപാത്രത്തെ പ്ലെയ്‌സ് ചെയ്ത് ഒരു മണിക്കുറിലധികം സമയം അവിടെ നിര്‍ത്തി ആറാടിക്കുന്ന രംഗങ്ങള്‍ Conceive ചെയ്യുന്ന വേളയില്‍, ഈ രംഗങ്ങള്‍ അരങ്ങേറ്റുന്നതിനായി സച്ചിയും ഷാഫിയുമൊക്കെ ഏതെങ്കിലും ഒരു പ്രത്യേക ലൊക്കേഷന്‍ മനസ്സില്‍ കണ്ടു കാണുമോ..’ യെന്ന് സെബാസ്റ്റ്യന്‍ സേവ്യര്‍ മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അങ്കമാലി വഴി യാത്ര ചെയ്യുമ്പോ ഈ ഹോട്ടലിന്റെ മുന്നിലെത്തുമ്പോഴെല്ലാം ‘ഷെർലക് ടോംസി’ന്റെ ആ ‘സാഹസകൃത്യം’ മനസ്സിൽ തെളിയും.. ഇന്നും ആ വഴി ഒരു യാത്രയുണ്ടായിരുന്നു..

കഷ്ടിച്ചൊരു എട്ടൊമ്പതടി നീളത്തിലും കൂടിപ്പോയാലൊരു രണ്ടരയടി വീതിയിലുമുള്ള ഒരു പ്രതലത്തിൽ, അതും ആകാശത്തിനും ഭൂമിക്കുമിടയിലായൊരു പോയിന്റിൽ തന്റെ നായക കഥാപാത്രത്തെ പ്ലെയ്സ് ചെയ്ത് ഒരു മണിക്കുറിലധികം സമയം അവിടെ നിർത്തി ആറാടിക്കുന്ന രംഗങ്ങൾ Conceive ചെയ്യുന്ന വേളയിൽ, ഈ രംഗങ്ങൾ അരങ്ങേറ്റുന്നതിനായി സച്ചിയും ഷാഫിയുമൊക്കെ ഏതെങ്കിലും ഒരു പ്രത്യേക ലൊക്കേഷൻ മനസ്സിൽ കണ്ടു കാണുമോ..

ആണെങ്കിലും അല്ലെങ്കിലും, ഷെർലക് ടോംസ് എന്ന സിനിമയിൽ നായക കഥാപാത്രം ആത്മഹത്യാഭീഷണി മുഴക്കി ഹോട്ടൽ ബാൽക്കണിയിൽ നിലയുറപ്പിക്കുന്ന രംഗങ്ങൾ അതീവ രസകരമാക്കിത്തീർക്കുന്നതിൽ ആ സീനുകൾ ചിത്രീകരിച്ച ബിൽഡിംഗും അതിന്റെ നിർമ്മിതിയിലെ പ്രത്യേകതകളും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.. തിരക്കുള്ള റോഡും, കഥ ഡിമാന്റ് ചെയ്യുന്നവിധം, താഴെ ആകാംക്ഷയോടെ നോക്കി നിൽക്കുന്ന വലിയൊരു ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ പാകത്തിനുള്ള തുറസ്സായ സ്ഥലവുമൊക്കെ തൊട്ടടുത്തുള്ളത് ഈയൊരു ബിൽഡിംഗിനെ ആ ചിത്രത്തിലേക്കുള്ള ഒരു Apt ലൊക്കേഷനാക്കി മാറ്റി എന്ന് പറയാം..

തിരക്കഥയിലെ സൂക്ഷ്മാംശങ്ങൾക്കു പോലും ഏറ്റവും അനുയോജ്യമാംവിധം തെരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളായി എനിക്ക് തോന്നിയിട്ടുള്ള ഇടങ്ങളിലൊന്ന് തന്നെയാണ് ‘ഷെർലക് ടോംസിലെ’ ഒരു പ്രധാന ലൊക്കേഷനായി മാറിയ, അങ്കമാലിയിലുള്ള ‘The Surya’ എന്ന ഹോട്ടൽ ബിൽഡിംഗ്..