ആരുടേയും കുടുംബത്തിൽ താൻ കാരണം ഒരു വിള്ളലുണ്ടായാൽ എനിക്കത് സഹിക്കാൻ കഴിയില്ല: നിത്യ മേനോൻ

തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരസുന്ദരിയാണ് നിത്യ മേനോൻ.ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികയാണ് നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോകളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക പതിവാണ്. തന്‌റെ…

തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരസുന്ദരിയാണ് നിത്യ മേനോൻ.ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികയാണ് നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോകളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക പതിവാണ്.

തന്‌റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിത്യ മേനോൻ നേരത്തെ പറഞ്ഞിരുന്നു എന്നാൽ എല്ലാ അഭിമുഖങ്ങളിലും വീണ്ടും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദിക്കാറുണ്ടെന്നും താരം പറയുന്നു.ഈ രണ്ടു കാര്യങ്ങളും ഉണ്ടായാലേ ജീവിക്കാൻ കഴിയുകയൊള്ളോ എന്നാണോയെന്ന ചോദിക്കകയാണ് നിത്യ മേനോൻ

നമ്മുടെ ദാമ്പത്യ ജീവിതം നന്നായി നടക്കണമെങ്കിൽ നമ്മളെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ നാം കണ്ടെത്തണം. അതല്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ഒത്തുപോകാൻ കഴിയാത്തവരോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്.

അതേ സമയം വിവാഹിതരായ നായകന്മാരൊപ്പം അഭിനയിച്ചാൽ അതുമൊരു പ്രശ്്‌നമാവാറുണ്ട്. നിരന്തരം ഗോസിപ്പുകൾ ഉണ്ടാവാറുണ്ട്.ആരുടേയും കുടുംബത്തിൽ താൻ കാരണം ഒരു വിള്ളലുണ്ടായാൽ എനിക്കത് സഹിക്കാൻ കഴിയില്ലെന്നും നിത്യ വ്യക്തമാക്കി. വിവാഹം പ്രണയം തുടങ്ങി തന്റെ വ്യക്തിപരമായ കാര്യങ്ങളായതിനാൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും നിത്യാ മേനോൻ പറഞ്ഞു.