Film News

നിങ്ങൾ ഇങ്ങനൊക്കെ നടക്കുന്നത് സുനിച്ചൻ അറിയുന്നുണ്ടോ

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മഞ്ജു പത്രോസ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും ഭർത്താവും ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്, അന്ന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി എത്തി. ബിഗ് ബോസ് സീസണ്‍ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ മികച്ച ഒരു മത്സരാർത്ഥി കൂടി ആയിരുന്നു മഞ്ജു.ഷോ പകുതിയിലേക്ക് പോകുമ്പോൾ ആണ് മഞ്ജു ഔട്ട് ആയത്.

 

ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു മഞ്ജു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ നെഗറ്റീവ് കമന്റ് ആണ് വീഴുന്നത്. എന്നാൽ തന്റെ സുഹൃത്ത് സുമിയുമായി ചേർന്ന് മഞ്ജു നടത്തുന്ന യൂട്യൂബ് ചാനലിനു എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു. മഞ്ജുവും സുമിയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ലെസ്ബിയൻസ് ആണെന്നും തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇതിനെതിരെ മഞ്ജുവും പ്രതികരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മഞ്ജുവും സുമിയും മാതൃദിനത്തിന്റെ അന്ന് ഇരുവരുടെയും അമ്മമാരുടെ കൂടെ ഡ്രസ്സ് എടുക്കാൻ വേണ്ടി ഒരു തുണിക്കടയിൽ പോയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് മഞ്ജു തന്റെ ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടു യുവാക്കൾ വന്നു മഞ്ജുവിനോടും സുമിയോടും മോശമായി പെരുമാറുന്നതും നിങ്ങൾ ഇങ്ങനൊക്കെ നടക്കുന്നത് സുനിച്ചനു അറിയാമോ എന്നും സുനിച്ചൻ എന്തെ എന്നൊക്കെയാണ് ഇവർ മഞ്ജുവിനോടും സുമിയോടും ചോദിക്കുന്നത്. എന്നാൽ ഇവരുടെ അമ്മമാർ അപ്പോൾ ഈ യുവാക്കളോട് ചൂടാകുന്നതും ആണ് വിഡിയോയിൽ കാണിക്കുന്നത്. എന്നാൽ ഇവർ അമ്മമാരെ പ്രാങ്ക് ചെയ്തത് ആണെങ്കിലും ഇത്തരം മോശം ചോദ്യങ്ങൾ ചോതിക്കുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും മഞ്ജു വിഡിയോയിൽ പറയുന്നു.

Trending

To Top