നിവേദ് ആന്റണി വീണ്ടും ഗേ വിവാഹിതനാകുന്നു !!

ഗേ വിവാഹങ്ങളെ അതികം കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കാറില്ലെങ്കിലും നിവേദ് ആന്റണിയുടെയും റഹീമിന്റെയും വിവാഹത്തിന് എല്ലാ അനുഗ്രഹവും മലയാളികൾ നൽകിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അധിക നാൾ ആ ബന്ധം മുന്നോട്ട്…

ഗേ വിവാഹങ്ങളെ അതികം കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കാറില്ലെങ്കിലും നിവേദ് ആന്റണിയുടെയും റഹീമിന്റെയും വിവാഹത്തിന് എല്ലാ അനുഗ്രഹവും മലയാളികൾ നൽകിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അധിക നാൾ ആ ബന്ധം മുന്നോട്ട് പോയില്ല. ഇടയിൽ ഇരുവരും വേർപിരിയുകയായിരുന്നു. പങ്കാളി വിട്ടുപിരിഞ്ഞ വിഷമത്തിനിടയിൽ കഴിയുന്നതിനിടയിൽ ആണ് ഇന്നിപ്പോൾ നിവേദ് ആന്റണിയുടെ സോഷ്യൽ മീഡിയ പങ്ക് വെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നത്.

താൻ നിഖിൽ എന്ന വ്യക്തിയുമായി പുതിയ ബന്ധം തുടങ്ങി എന്നാണ് റിലേഷൻ ഷിപ് ടാഗോടെ താരം നിവേദ് ആന്റണി പങ്ക് വെച്ചത്. റഹീമുമായി പിരിയാൻ ഇടയാക്കിയത് നിവേദ് ആന്റണിക്ക് കുഞ്ഞുവേണമെന്ന ആവിശ്യം ഉന്നയിച്ചതോടെ ആണെന്നാണ് നിവേദ് വെളിപ്പെടുത്തിയിരുന്നത്, നിറവയറും കാണിച്ചുകൊണ്ടുള്ള നിവേദിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എന്നാൽ ഒരു ആണിന് എങ്ങനെയാണ് ഗർഭം ധരിയ്ക്കുവാൻ സാധിയ്ക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിവേദിന്റെ കുടവയർ ആയിരിയ്ക്കും എന്ന തരത്തിലും വ്യാഖാനിച്ചിരുന്നു.