മലയാളത്തില്‍ പോലും ഫഹദിന് ഇത്ര സ്‌ക്രീന്‍ സ്‌പേസ് കിട്ടിയ സിനിമ ഉണ്ടാവില്ല!!

ഉലക നായകന്‍ കമല്‍ഹാസന് പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ എന്നീ നായകന്മാരും ഒന്നിച്ചെത്തി പ്രേക്ഷക മനസ്സ് കീഴടക്കിയ ചിത്രമാണ് വിക്രം. സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ, ചിത്രത്തെ കുറിച്ചും…

ഉലക നായകന്‍ കമല്‍ഹാസന് പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ എന്നീ നായകന്മാരും ഒന്നിച്ചെത്തി പ്രേക്ഷക മനസ്സ് കീഴടക്കിയ ചിത്രമാണ് വിക്രം. സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ, ചിത്രത്തെ കുറിച്ചും നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും ഒരു സിനിമാ പ്രേമി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്ത് പ്രതീക്ഷിച്ച് പോയോ അതിനേക്കാള്‍ എല്ലാം ഉയരത്തിലാണ് ഈ സിനിമ എന്നാണ് ഈ സിനിമാ പ്രേമി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.

ഒരു സിനിമ കാണുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍, സ്‌ക്രീനില്‍ നിന്നും കിട്ടിയാല്‍ എങ്ങനെയുണ്ടാകും ഫീല്‍! എന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. രണ്ടാം പകുതിയില്‍ സിനിമയെ തീര്‍ക്കേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ പോയി എങ്കിലും അത് അങ്ങനെ ചെയ്യാനേ കഴിയൂ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതിലും മികച്ച രീതിയില്‍, ഇത്തരമൊരു എന്റര്‍ടെയിനര്‍ ചിത്രം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് കുറിപ്പിലൂടെ പറയുന്നു.

അതേസമയം, വിക്രം എന്ന തമിഴ് ചിത്രത്തില്‍ വന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളെ കുറിച്ചുള്ള വാക്കുകള്‍ ഇങ്ങനെയായിരുന്നു. ചെമ്പന്‍ വിനോദ് തമിഴില്‍ ഇനി കുറേക്കാലം ഉണ്ടാകുമെന്നാണ് വിക്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ചൂണ്ടിക്കാട്ടുന്നത്. കലാഭവന്‍ മണിയെ പോലെ തമിഴ് സിനിമാ ലോകത്ത് അദ്ദേഹം കത്തിക്കയറും.

ഫഹദ് ഫാസിലിനെ കുറിച്ചാണെങ്കില്‍ മലയാളസിനിമയില്‍ പോലും ഫഹദിന് ഇത്രയും സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണെന്ന് കുറിപ്പില്‍ പറയുന്നു. ഒന്നാം പകുതി ഭരിക്കുന്നത് ഫഹദാണ്!

കാളിദാസ് ജയറാമും ചെറിയൊരു റോള്‍ ആണെങ്കിലും സിനിമയിലുടനീളം നിറഞ്ഞു നിന്ന് മനോഹരമായൊരു ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കി എന്നാണ് കുറിപ്പില്‍ പറയുന്നത്.