Film News

‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’; എന്‍എസ് മാധവന്‍

ഒരുത്തീ സിനിമയുടെ പ്രമോഷന്‍ വേദിയില്‍ വെച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തി. ‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും,’ എന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് ഇനിയും ചെയ്യുമെന്നുമായിരുന്നു വിനായകന്റെ പരാമര്‍ശം.

‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ എന്നായിരുന്നു വിനായതന്‍ പറഞ്ഞത്.

Trending

To Top